തീറ്റമത്സരത്തിനിടെ ചൈനീസ് യുവാവ് മരിച്ചു
Wednesday, July 24, 2024 1:59 PM IST
തീറ്റമത്സരത്തിൽ പങ്കെടുത്ത ചൈനീസ് യുവാവിനു ജീവൻ നഷ്ടമായി. 24കാരനായ പാൻ സിയോവോട്ടിംഗ് ആണു മരിച്ചത്. ക്രൃത്രിമ കളറുകളും രുചിക്കൂട്ടുകളും ചേർന്ന വിഭവങ്ങൾ അമിതമായി കഴിച്ചതിനെത്തുടർന്നുണ്ടായ ദഹനപ്രശ്നങ്ങളാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
നിരവധി തീറ്റമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയി ആകുകയും ചെയ്തിട്ടുള്ളയാളാണു സിയോവോട്ടിംഗ്. തുടർച്ചയായി പത്തുമണിക്കൂർ വരെ ഭക്ഷണം കഴിച്ചിട്ടുള്ള ഇദ്ദേഹം ഒരുസമയം 10 കിലോഗ്രാം ഭക്ഷണം വരെ അകത്താക്കിയിരുന്നു.
വ്യത്യസ്തമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലും മടി കാണിച്ചിരുന്നില്ല. പതിവായി ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നതു വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന മുന്നറിയപ്പുകൾ സിയാവോട്ടിംഗ് അവഗണിക്കുകയായിരുന്നു. ഒടുവിലതു മരണത്തിന് കാരണമാകുകയും ചെയ്തു.