ദുര്‍ഗന്ധമുള്ള മനസുകളുടെ ശൗചാലയം; നാണക്കേടെന്ന് മനുഷ്യര്‍
Wednesday, July 24, 2024 10:40 AM IST
തരംതിരിവുകളെ എതിര്‍ത്താണ് നാം പുരോഗമനത്തില്‍ എത്തിയത്. ഇപ്പോഴും പലതരത്തിലുള്ള വേര്‍തിരിവുകള്‍ പലയിടങ്ങളിലും ഉണ്ടെങ്കിലും അതത്ര ശക്തമാകാറില്ല. കാരണം മനുഷ്യരുടെ പ്രതികരണശേഷി തന്നെ.
എന്നാല്‍ ഒരാളും ഒരിക്കലും ചിന്തിക്കാനിടയില്ലാത്ത ഒരിടത്ത് തരം തിരിവ് വന്ന വാര്‍ത്ത നെറ്റിസന്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നു. അത് മറ്റെങ്ങുമല്ല ഒരു സര്‍ക്കാര്‍ ഓഫീസിന്റെ മൂത്രപ്പുരയിലാണ്.
റെഡിറ്റിലും എക്സിലുമൊക്കെ എത്തിയ ചിത്രത്തില്‍ ഒരു ശൗചാലയത്തിന്റെ ഉള്ഭാഗമാണുള്ളത്. അതില്‍ രണ്ടെണ്ണത്തില്‍ "ക്ലാസ്-1 ഓഫീസര്‍മാര്‍ക്ക് മാത്രം' എന്നെഴുതിയിരിക്കുന്നു. ഈ തരംതിരിക്കലില്‍ വ്യാപകപ്രതിഷേധമാണുയര്‍ന്നത്. "ലജ്ജാകരം' എന്നാണ് ചിലര്‍ പറഞ്ഞത്.
എന്നാല്‍ "ഇവിടെ ഇതെഴുതി പലയിടത്തും എഴുതാതെ ഇത്തരത്തില്‍ കാട്ടുന്നു' എന്നാണ് ചിലര്‍ കുറിച്ചത്. എന്തായാലും ഇത്തരം മാനസികാവസ്ഥയുള്ളവരോട് വെറും പുച്ഛം മാത്രമാണ് യഥാര്‍ഥ മനുഷ്യര്‍ കാട്ടുക എന്നതില്‍ തെല്ലും സംശയം നെറ്റിസണ്സിനില്ല.