"സിര നിരയായി തെളിയുകയായി'; കണ്ടുപിടിത്തം ഞെട്ടിച്ചെന്ന് ആനന്ദ് മഹീന്ദ്ര
Tuesday, July 9, 2024 2:21 PM IST
നമ്മള് രോഗിയായി ആശുപത്രിയില്‍ എത്തുമ്പോള്‍ മിക്കപ്പോഴും നേരിടുന്ന ഒരു ഭീതിതാവസ്ഥയാണല്ലൊ ഇന്ജക്ഷന്. അതിപ്പോള്‍ മരുന്ന് കുത്തിവയ്ക്കാന്‍ മാത്രമല്ല ഡ്രിപ്പിടാനും മറ്റും സൂചി ശരീരത്തില്‍ കയറാറുണ്ടല്ലൊ.
എന്നാല്‍ പലപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഞരമ്പ് കിട്ടാതെ ഇരിക്കുക എന്നത്. പലരുടെയും ശരീരപ്രകൃതം നിമിത്തവും ആരോഗ്യസ്ഥിതി നിമിത്തവും ഞരമ്പ് അങ്ങനെ തെളിഞ്ഞ് കാണാറില്ല. ഈ സാഹചര്യങ്ങളില്‍ നഴ്സുമാര്‍ വെള്ളം കുടിക്കും.
എന്നാല്‍ ഇപ്പോഴിതാ സിരകള്‍ കണ്ടെത്താന്‍ ഇന്‍ഫ്രാറെഡ് ഉപയോഗിച്ചുള്ള ഒരു ഹൈടെക് പരിപാടി എത്തിയിരിക്കുന്നു. മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര എക്സില്‍ പങ്കിട്ട വീഡിയോയില്‍ ഇന്‍ഫ്രാറെഡ് പ്രകാശം ഉപയോഗിച്ച് ഞരമ്പുകള്‍ എങ്ങനെ തെളിയുന്നു എന്നത് കാട്ടുന്നു.
മാത്രമല്ല അതിനനുസരിച്ച് ആളുകള്‍ക്ക് ഇടങ്ങള്‍ അടയാളപ്പെടുത്താന്‍ ആകും. വൈറലായി മാറിയ ഈ കണ്ടെത്തലിന് നിരവധി കമന്റുകളും ലഭിച്ചു. "പ്രഫഷണലിനെയും രോഗിയെയും സഹായിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്.