പൂച്ചക്കുട്ടികളെ പുലിക്കുട്ടികളായി തെറ്റുധരിച്ച് ഗ്രാമീണര്‍; എന്നിട്ട്...
Monday, December 4, 2023 2:06 PM IST
സിംഹവും പുലിയും കടുവയുമൊക്കെ മാര്‍ജാര കുടുംബത്തില്‍ നിന്നുള്ളവരാണെന്നാണ് ജന്തുശാസ്ത്രം പറയുന്നത്. എന്നാല്‍ ഇക്കാര്യം നമ്മുടെ പാവം പൂച്ചകള്‍ക്ക് അറിയില്ല. അവരിങ്ങനെ മ്യാവൂന്ന് ഒച്ചയുംവച്ച് മുട്ടിയുരുമ്മി നടക്കും.
പക്ഷേ അടുത്തിടെ ഗുജറാത്തില്‍ നിന്നുള്ള ഒരു ഗ്രാമീണര്‍ക്ക് പൂച്ച പുലിയാണെന്ന് തോന്നി. ആ തെറ്റുധാരണ കുറച്ചുപുലിവാല് പിടിക്കുകയും ചെയ്തു.
വഡോദരയിലെ ഉതിയ ഗ്രാമത്തിലാണ് സംഭവം. വ്യവസായ മേഖലയില്‍ നിന്ന് രണ്ട് കാട്ടുപൂച്ചകളെ ആളുകള്‍ കാണാനിടയായി. രണ്ട് മാസം പ്രായമുള്ളകുട്ടിപ്പൂച്ചകള് ആയിരുന്നു ഇവ.
എന്നാല്‍ നാട്ടുകാര്‍ ഇവറ്റകളെ പുലിക്കുട്ടികള്‍ ആണെന്ന് തെറ്റുധരിച്ചു. വാര്‍ത്ത കാട്ടുതീപോലെ പടരുകയും ചെയ്തു. ആകെ ഭയന്ന നാട്ടുകാര്‍ ഒടുവില്‍ വനം വകുപ്പിനെ കാര്യം അറിയിച്ചു.
വൈല്‍ഡ് ലൈഫ് എസ്ഒഎസ്-ജിഎസ്പിസിഎ ടീമുകള്‍ രംഗത്തെത്തി. ഇവ പുലിക്കുട്ടികള്‍ അല്ല കാട്ടുപൂച്ചയുടെ കുഞ്ഞുങ്ങള്‍ ആണെന്ന് അധികൃതര്‍ മനസിലാക്കി. അതോടെ നാട്ടുകാരുടെ ആശങ്ക അവസാനിച്ചു. വെെകാതെ അധികൃതര്‍ പൂച്ചക്കുഞ്ഞുങ്ങളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റി.