"മരിക്കാനുള്ള 37 വഴികള്‍'; ജോവാന് ഫാനിന്റെ പ്രശ്നത്തിനു പിന്നിൽ
Friday, November 24, 2023 3:12 PM IST
ആളുകള്‍ക്ക് വ്യത്യസ്തമായ ആരോഗ്യസ്ഥിതി ആയിരിക്കുമല്ലൊ. അവരുടെ ആഹാരവും വായുവുമൊക്കെ അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നു.
പലരേയും അലട്ടുന്ന ഒരു പ്രശ്നമാണല്ലൊ അലര്‍ജി. ചിലര്‍ക്ക് പൊടി അലര്‍ജി ആയിരിക്കും. മറ്റു ചിലര്‍ക്ക് ആഹാര സാധനങ്ങളില്‍ ഏതെങ്കിലും ആയിരിക്കും അലര്‍ജി. അത്തരത്തില്‍ അലര്‍ജി പ്രശ്നമുള്ള ഒരു പെണ്‍കുട്ടിയുടെ കാര്യമാണിത്.
ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ആണ് ഈ പെണ്‍കുട്ടി താമസിക്കുന്നത്. ജോവാനെ ഫാന്‍ എന്നാണ് ഇവളുടെ പേര്. ഈ 21 വയസുകാരി സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമായ ആളാണ്.
ഈ പെണ്‍കുട്ടിക്ക് ചില ഭക്ഷണ വസ്തുക്കള്‍ അലര്‍ജിയാണ്. ഏതാണ്ട് 37-ല്‍ പരം ആഹാരാ സാധനങ്ങള്‍ ജോവാനെയില് അലര്‍ജി സൃഷ്ടിക്കുന്നു. ജോവാനെയുടെ ഭാഷയില്‍ പറഞ്ഞാല്‍ മരിക്കാനുള്ള 37 വഴികളാണ് ഈ അലര്‍ജി സൃഷ്ടിക്കുന്ന ആഹാരങ്ങള്‍ അവള്‍ക്ക്.
അലര്‍ജി ഉണ്ടാക്കുന്ന ഇനങ്ങളില്‍ അണ്ടിപ്പരിപ്പും സീഫുഡും വരെ ഉണ്ടെന്നാണ് ഈ പെണ്‍കുട്ടി പറയുന്നത്. തനിക്ക് പ്രിയപ്പെട്ട പല ആഹാരങ്ങളും ഈ പണ്‍കുട്ടിക്ക് കഴിക്കാന്‍ കഴിയുന്നില്ല. ഇനിയെങ്ങാനും കഴിച്ചാല്‍ 10 മിനിറ്റിനുള്ളില്‍ ഹം മുഴുവന്‍ തിണിര്ക്കുകയും ചുവക്കുകയും ചെയ്യും.
പുറത്ത് കടയില്‍ പോയി ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതല്‍ ചൂടാക്കിയാണ് ആഹാരം കഴിക്കുക. ഇത് പല കടക്കാര്‍ക്കും ചില്ലറ ബുദ്ധമുട്ടല്ല ഉണ്ടാക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഈ അലര്‍ജിയുടെ ദൃശ്യങ്ങള്‍ അവള് പങ്കുവച്ചിട്ടുണ്ട്. ഒരു ഞെട്ടലോടെയാണ് നെറ്റിസൺ അത് നോക്കി കാണുന്നത്.