ചൂ​ട് താ​ങ്ങാ​ൻ പ​റ്റു​ന്നി​ല്ല; ഫ്രി​ഡ്ജ് കി​ട​പ്പു​മു​റി​യാ​ക്കി നാ​യ
Tuesday, April 6, 2021 4:25 AM IST
ചൂ​ട് മ​നു​ഷ്യ​ർ​ക്കും മൃ​ഗ​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ പ്ര​ശ്ന​മാ​ണ്. ഫാ​നും എ​സി​യും ഉ​പ​യോ​ഗി​ച്ച് ചൂ​ട് കു​റ​യ്ക്കാ​ൻ നാം ​ശ്ര​മി​ക്കാ​റു​ണ്ട്. വേ​ന​ൽ​ക്കാ​ല​ത്ത് ചൂ​ട് കൂ​ടു​ത​ലാ​യ​തി​നാ​ൽ ചി​ല​ർ വീ​ടി​നു പു​റ​ത്താ​ണ് കി​ട​ക്കു​ന്ന​ത്. മൃ​ഗ​ങ്ങ​ളാ​ണെ​ങ്കി​ൽ വെ​ള്ള​ത്തി​ലാ​വും കി​ട​പ്പ്. ചി​ല​യി​നം നാ​യ​ക​ൾ​ക്ക് ചൂ​ട് സ​ഹി​ക്കാ​ൻ ക​ഴി​യി​ല്ല. ചി​ല​ർ ത​ങ്ങ​ളു​ടെ ഓ​മ​ന നാ​യ​ക​ൾ​ക്ക് എ​സി​യും മ​റ്റും ന​ൽ​കാ​റു​ണ്ട്.

എ​ന്നാ​ൽ അ​ത്ത​രം സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത നാ​യ ആ​ണെ​ങ്കി​ലോ? സൗ​ക​ര്യം സ്വ​യം ക​ണ്ടെ​ത്ത​ണം. ഇ​ങ്ങ​നെ സ്വ​യം ചൂ​ട് കു​റ​യ്ക്കാ​നു​ള്ള സൗ​ക​ര്യം ക​ണ്ടെ​ത്തി​യ നാ​യ​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ.



താ​യ്‌​ലാ​ൻ​ഡി​ലാ​ണ് സം​ഭ​വം. പ​ന്യ ബ​ൻ‌​ഹോം​ഗ് എ​ന്ന യു​വാ​വി​ന്‍റെ സോ​ജി എ​ന്നു പേ​രു​ള്ള ഗോ​ൾ​ഡ​ൻ റി​ട്രീ​വ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യാ​ണ് ക​ഥ​യി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്രം. താ​യ്‌​ലാ​ൻ​ഡി​ൽ ഇ​പ്പോ​ൾ ചൂ​ട് വ​ള​രെ​ക്കൂ​ടു​ത​ലാ​ണ്. ഇ​തി​ൽ നി​ന്ന് ആ​ശ്വാ​സം നേ​ടാ​നു​ള്ള പ​ര​ക്കം പാ​ച്ചി​ലി​ലാ​യി​രു​ന്നു നാ​യ.

ഇ​തി​നി​ടെ​യാ​ണ് യ​ജ​മാ​ന​ന് ദാ​ഹി​ച്ച​ത്. വെ​ള്ളം എ​ടു​ക്കു​ന്ന​തി​നാ​യി ഫ്രി​ഡ്ജ് തു​റ​ന്ന​തും നാ​യ പി​ന്നെ മ​റ്റൊ​ന്നും നോ​ക്കി​യി​ല്ല, ഒ​റ്റ ചാ​ട്ട​ത്തി​ന് ഫ്രി​ഡ്ജി​ന്‍റെ ഉ​ള്ളി​ൽ ക​യ​റി. വ​ലി​പ്പം ചെ​റു​താ​യ​തി​നാ​ൽ ക​ക്ഷി അ​തി​ന്‍റെ ഉ​ള്ളി​ൽ ഒ​തു​ങ്ങി.

പ​ക്ഷെ സം​ഗ​തി പ്ര​ശ്ന​മാ​ണെ​ന്നും ക​ണ്ട ഉ​ട​മ സോ​ജി​യ ഫ്രി​ഡ്ജി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്തു. മു​റി​യി​ൽ കൊ​ണ്ടു​പോ​യി ഒ​രു ഫാ​ൻ വ​ച്ചു​കൊ​ടു​ത്താ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. നാ​യ ഫ്രി​ഡ്ജി​ൽ ക​യ​റു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.