ചർമരോഗങ്ങളെ അകറ്റും "മുലപ്പാൽ സോപ്പ്'
Friday, April 11, 2025 9:59 AM IST
സോപ്പു വിപണിയിൽ പുതിയ അതിഥിയായി എത്തിയിരിക്കുകയാണ് "മുലപ്പാൽ സോപ്പ്'. ചര്‍മരോഗങ്ങളെ ചെറുക്കുമെന്ന് അവകാശപ്പെട്ട് അമേരിക്കയിലെ ഒഹിയോ സ്വദേശിയായ വനിതാസംരംഭക ടെയ്ലര് റോബിന്‍സണ്‍ ആണ് അതിശയം തോന്നിപ്പിക്കുന്ന സോപ്പ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ലിയോ ജൂഡ് സോപ്പ് കമ്പനിയുടെ ഉടമയാണ് ടെയ്ലർ.
തദ്ദേശീയരായ അമ്മമാരിൽനിന്നു മുലപ്പാൽ സ്വീകരിച്ചാണു നിർമാണം. സോപ്പ് മാത്രമല്ല, ക്രീമുകളും മുലപ്പാലുകൊണ്ട് നിർമിക്കും. മുലപ്പാലിന്റെ മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ വട്ടച്ചൊറി, സോറിയാസിസ് തുടങ്ങിയ ചര്‍മരോഗങ്ങളെ ചെറുക്കുന്നതിനു സഹായിക്കുമെന്നു ടെയ്ലർ അവകാശപ്പെടുന്നു.
മുലപ്പാല്‍ ഉപയോഗിച്ച് സോപ്പ് നിര്‍മിക്കുന്നതിനെക്കുറിച്ചും ചര്‍മപ്രശ്നങ്ങള്‍ മാറുന്നതിനെക്കുറിച്ചും വിവരിക്കുന്ന ഇവരുടെ വീഡിയോ സമൂഹമാധ്യങ്ങളിൽ വൈറലാണ്.