അമേരിക്ക ടു ആന്ധ്ര; ഒരു ഇൻസ്റ്റാഗ്രാം പ്രണയകഥ
Wednesday, April 9, 2025 4:15 PM IST
പ്രണയത്തിന് തടസമായി ദേശമോ, ഭാഷയോ ഒന്നും പ്രശ്നമല്ലെന്നല്ലേ പറയാറ്. അതു സത്യമാണെന്നു തെളിയിക്കുകയാണ് യുഎസിൽ നിന്നും ആന്ധ്രപ്രദേശിൽ നിന്നുമുള്ള രണ്ടു പേർ.
അമേരിക്കക്കാരി ജാസ്ലിൻ ഫെറേറയും ആന്ധ്രപ്രദേശിൽ നിന്നുല്ള ചന്ദൻ രജ്പുതുമാണ് ഈ പ്രണയ കഥയിലെ താരങ്ങൾ. രണ്ടു രാജ്യങ്ങളിലിരുന്നു പ്രണയിച്ച ഇരുവരും ഒടുവിൽ ഒന്നിച്ചിരിക്കുകയാണ്.
ഇരുവരും ഇൻസ്റ്റാഗ്രാമിലാണ് പരിചയപ്പെടുന്നത്. ആ പരിചയം വളർന്ന് ഒടുവിൽ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇരുവരും. വിവാഹ മോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് ജാസ്ലിൻ. ചന്ദനാകട്ടെ ഒരു വീഡിയോ, ഫോട്ടോഗ്രാഫറാണ്. ചന്ദനേക്കാൾ ഒന്‍പതു വയസിനു മൂത്തതാണ് ജാസ്ലിൻ. പക്ഷേ, അതൊന്നും ഇവരുടെ പ്രണയത്തിൽ തടസമായില്ല.
ഇരുവരും ഓൺലൈനിലൂടെയുള്ള എട്ടുമാസത്തെ ഡേറ്റിംഗിനൊടുവിലാണ് പരസ്പരം കാണുന്നത്. അതിനായി അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് ജാസ്ലിൻ വന്നു. കണ്ടു. മിണ്ടി. ജാസ്ലിനാണ് ഈ മോനഹര പ്രണയകഥ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യയിലെത്തിയതിന്റേയും കാമുകനൊപ്പമുള്ള മനോഹര നിമിഷങ്ങളും പങ്കുവെച്ചിട്ടുണ്ട്. ചന്ദന്‍ വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. അത് കിട്ടിയാൽ ചന്ദിനൊപ്പം അമേരിക്കയിലേക്കു പറന്ന് അവിടെയൊരു മനോഹര ജീവിതമാണ് ഇരുവരുടേയും സ്വപ്നം.