മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ അമ്മ വരനൊപ്പം ഒളിച്ചോടി
Wednesday, April 9, 2025 12:44 PM IST
ഉത്തർപ്രദേശിലെ അലിഗഡിൽ മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ അമ്മ പ്രതിശ്രുത വരനോടൊപ്പം ഒളിച്ചോടി. വിവാഹത്തിന് ഒൻപത് ദിവസം മാത്രം ശേഷിക്കേയാണു മകൾക്കായി കരുതിവച്ചിരുന്ന ആഭരണങ്ങളും പണവും എടുത്തുകൊണ്ട് അമ്മ വരനൊപ്പം ഒളിച്ചോടിയത്.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണു വിവരം. വീട്ടിൽ ഇടയ്ക്കിടെ സന്ദർശകനായിരുന്നു വരൻ, തന്റെ ഭാവി അമ്മായിയമ്മയ്ക്ക് ഒരു മൊബൈൽ ഫോൺ സമ്മാനമായി നൽകിയിരുന്നതായി പറയുന്നു.
ക്ഷണക്കത്തുകൾ വിതരണം ചെയ്തശേഷം ഷോപ്പിംഗിനെന്ന വ്യാജേന വരനും വധുവിന്റെ അമ്മയും പണവും ആഭരണങ്ങളുമായി നാടുവിടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത മദ്രക് പോലീസ് ഇരുവരുടെയും ഫോൺ ലൊക്കേഷനുകൾ ട്രാക്ക് ചെയ്തുകൊണ്ടുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.