പ​ണം ലാ​ഭി​ക്കാ​നാ​യി ചൈ​ന​യി​ലെ ഒ​രു സ്ത്രീ ​താ​മ​സി​ക്കു​ന്ന​ത് എ​വി​ടെ​യാ​ണെ​ന്ന​റി​യാ​മോ? അ​വ​ൾ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലെ ടോ​യ്‌​ലെ​റ്റി​ൽ. യാ​ങ് എ​ന്ന 18 വ​യ​സു​കാ​രി ഒ​രു ഫ​ർ​ണി​ച്ച​ർ ക​ട​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

ക​ട​യു​ട​മ​യ്ക്ക് പ്ര​തി​മാ​സം 5 പൗ​ണ്ട് (ഏ​ക​ദേ​ശം 550 രൂ​പ) വാ​ട​ക​യും ന​ൽ​കു​ന്നു​ണ്ട്. യാ​ങ് ആ​ദ്യം പ്ര​തി​മാ​സം 21 പൗ​ണ്ട് (ഏ​ക​ദേ​ശം 2,300 രൂ​പ) ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു, പ​ക്ഷേ തൊ​ഴി​ലു​ട​മ നി​ര​സി​ച്ചു. നി​ല​വി​ൽ വൈ​ദ്യു​തി​യു​ടെ​യും വെ​ള്ള​ത്തി​ന്‍റെ​യും ചാ​ർ​ജു​ക​ൾ മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

ക​ട​യു​ട​മ അ​വ​ൾ​ക്ക് താ​മ​സി​ക്കാ​ൻ ഓ​ഫീ​സ് ന​ല്‌​കാ​മെ​ന്നു പ​റ​ഞ്ഞി​രു​ന്നു.​പ​ക്ഷേ, അ​തി​നു ഒ​രു വാ​തി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​വ​ൾ​ക്ക് അ​സ്വ​സ്ഥ​ത തോ​ന്നി. അ​തു വേ​ണ്ടെ​ന്നു വെ​ച്ചാ​ണ് ടോ​യ്‌​ലെ​റ്റി​ൽ​താ​മ​സം ആ​രം​ഭി​ച്ച​ത്.

ഇ​തി​നു​മു​മ്പ്, അ​വ​ൾ ത​ന്‍റെ മു​ത​ലാ​ളി​യു​ടെ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.​യാ​ങ്ങി​ന് പ്ര​തി​മാ​സം 317 പൗ​ണ്ട് (35,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ) വ​രു​മാ​ന​മു​ണ്ട്, പ​ക്ഷേ അ​വ​ളു​ടെ ചെ​ല​വു​ക​ൾ വെ​റും 42 ഡോ​ള​റി​ൽ (4,600 രൂ​പ) നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ​വ​ൾ.


ബാ​ക്കി​യു​ള്ള തു​ക അ​വ​ൾ സൂ​ക്ഷി​ക്കു​ന്നു. ചൈ​നീ​സ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ഡൗ​യി​നി​ൽ അ​വ​ൾ ത​ന്‍റെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ പ​ങ്കി​ടാ​റു​ണ്ട്. ത​ന്‍റെ താ​ൽ​ക്കാ​ലി​ക വീ​ട്ടി​ൽ, യാ​ങ് ഒ​രു വ​ലി​യ തു​ണി തൂ​ക്കി​യി​ട്ടാ​ണ് സ്വ​കാ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​ത്. ഒ​രു മ​ട​ക്കാ​വു​ന്ന കി​ട​ക്ക​യും അ​വ​ളു​ടെ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ ഒ​രു റെ​യി​ലു​മു​ണ്ട്.

കു​ളി​മു​റി​യി​ൽ പാ​ച​കം ചെ​യ്യാ​ൻ അ​വ​ൾ ഒ​രു പോ​ർ​ട്ട​ബി​ൾ ഹോ​ബ് പോ​ലും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ക​ട തു​റ​ന്നി​രി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വാ​ഷ്‌​റൂം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ അ​വ​ൾ ത​ന്‍റെ സാ​ധ​ന​ങ്ങ​ൾ പാ​യ്ക്ക് ചെ​യ്തു മാ​റ്റാ​റു​ണ്ട്. ഭാ​വി​യി​ൽ ഒ​രു വീ​ടോ കാ​റോ വാ​ങ്ങാ​ൻ ആ​വ​ശ്യ​മാ​യ പ​ണം ലാ​ഭി​ക്കാ​നാ​ണ് യാ​ങി​ന്‍റെ ഈ ​പ്ര​വ​ർ​ത്ത​നം.