വാക്കു പറഞ്ഞാൽ പാലിക്കണം; ഇങ്ങനെ പറ്റിക്കരുത്
Saturday, March 29, 2025 3:44 PM IST
തട്ടിപ്പുകൾക്ക് ഓരോ ദിവസവും ഓരോ രീതിയാണ്. മിക്ക തട്ടിപ്പുകളും മോഹനവാഗ്ദാനങ്ങളോടെയായിരിക്കും ആളുകൾക്കരികിലേക്ക് എത്തുന്നത്. ആരെയും വിശ്വസിപ്പിക്കാനും ആരെയും വീഴ്ത്താനും കഴിയുമെന്നതും തട്ടിപ്പുകളുടെ പ്രത്യേകതയാണ്.
അത്തരമൊരു തട്ടിപ്പിൽ പെട്ടുപോയതിനെക്കുറിച്ച് പറയുകയാണ് ഒരു യുവതി. ലണ്ടനിലാണ് സംഭവം. മിക് സുക് പാർക്ക് എന്ന യുവതി നയന്‍ എലിമിലെ അയ്കോണ്‍ ലണ്ടന്‍ ടവറിലെ 29 -ാം നിലയിൽ 16 കോടിരൂപയ്ക്ക് രണ്ട് ബെഡ്റൂം ഉള്ള ഒരു ഫ്ലാറ്റ് ബുക്ക് ചെയ്തു. 2019 ലാണ് ബുക്ക് ചെയ്തത്. അന്നു പറഞ്ഞിരുന്നത് രണ്ട് ബെഡ്റൂമും അറ്റച്ച്ഡി ബാത്റൂം ഉള്ളതായിരിക്കും അതിൽ ഒന്നിൽ ബാത് ടബ്ബ് ഉണ്ടാകും എന്നൊക്കെയായിരുന്നു.
ആഡംബരത്തിന്റെ അവസാനം' പരസ്യമൊക്കെ നൽകി പ്രശസ്ത ഫാഷൻ ഡിസൈനിംഗ് കന്പനിയായ വെർസാസുമായി ചേർന്നായിരുന്നു ഫ്ലാറ്റ് പണിത കന്പനി ഇന്റീരിയർഡിസൈനിംഗും മറ്റും ചെയ്തത്. ഈ പങ്കാളിത്തമാണ് ഫ്ളാറ്റിന് ഇത്ര വില കൂടാൻ കാരണം. ഒടുവിൽ കാത്തിരുന്നു കാത്തിരുന്നു ഫ്ലാറ്റ് കയ്യിൽ കിട്ടി. അകത്തു കയറി നോക്കിയപ്പോൾ ഞെട്ടിപ്പോയി. പ്രതീക്ഷിച്ചതു പോലെയായിരുന്നില്ല അകം. ഒരു ബെഡ്റൂമിൽ അറ്റാച്ച്ഡ് ബാത്റൂം ഇല്ല. ബാത് ടബ്ബില്ല.
എന്തായാലും യുവതി കേസിനു പോയിരിക്കുകയാണ്. 2019 ല്‍ 4.2 കോടി രൂപ അഡ്വാന്‍സ് നല്കി. ഇതിനായി ഇവര്‍ സ്വന്തം വീട് വിറ്റു. 2020 -ൽ ഫ്ലാറ്റ് കൈമാറുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ പല തവണ കൈമാറ്റം മുടങ്ങി. ഒടുവില്‍ 2022 -ലാണ് മി സുകിന് ഫ്ലാറ്റ് കൈമാറിയത്.
ആദ്യം പറഞ്ഞിരുന്നതില് നിന്നും ഫ്ലാറ്റിന്റെ പ്ലാനില്‍ വലിയ വ്യാത്യാസങ്ങൾ ഉണ്ടായിരുന്നു. ഒരു ബെഡ്റൂം താരതമ്യേനെ ചെറുതായിരുന്നു. അതേസമയം ഈ ബെഡ്റൂമിന് പറഞ്ഞിരുന്ന അറ്റാച്ച്ഡ് ബാത്ത്റൂമും ഇല്ലായിരുന്നു. ഉണ്ടായിരുന്ന ഏക ബാത്ത്റൂമില്‍ ബാത്ത് ടബ്ബും ഇല്ല. ഇതോടെ താന്‍ വഞ്ചിക്കപ്പെട്ടതായി മി സുകിന് വ്യക്തമായി. കമ്പനിക്കെതിരെ 7.7 കോടി രൂപ നഷ്ടപരിഹാരത്തിനാണ് കേസ് ഫയൽ ചെയ്തത്.
പക്ഷേ, മുഴുവന്‍ തുകയും നല്കി ഇടപാട് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്ന സമയത്ത് മി സുകിന് കഴിഞ്ഞില്ലെന്നും ഇതിനാലാണ് അവര്‍ കേസ് ഫയല്‍ ചെയ്തതെന്നും ആരോപിച്ച് കന്പനിയും മി സുകിനെതിരെ രംഗത്തെത്തി. ഇതോടെ കേസിന്നും പരിഹാമാകാതെ നീണ്ടു നീണ്ടു പോകുകയാണ്.
ഇന്നും മി സുമി താന്‍ ഫ്ലാറ്റിന് മുടക്കിയ തുക നഷ്ടപരിഹാരമടക്കും തിരികെ വേണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.