മതി വിപുലീകരിച്ചത് ഇനി പൊളിച്ചു നീക്കിക്കോ; വീടിനായി ചെലവിട്ട 33 കോടി വെള്ളത്തിലായി
Saturday, March 22, 2025 2:58 PM IST
ഇത്രയ്ക്ക് ആഢംബരം വേണ്ടായിരുന്നുവെന്നു ഇപ്പോൾ സാറാ ബീനി എന്ന യുവതിക്ക് തോന്നുന്നാണ്ടാകും. കാരണം ആഡംബര വീട് വിപുലീകരിക്കാൻ 33 കോടിയിലധികം രൂപയാണ് ചെലവിട്ടത്. പക്ഷേ, അത് പൊളിച്ചു നീക്കാൻ ഉത്തരവു വന്നിരിക്കുകയാണ്. ഇംഗ്ലണ്ടിലാണ് സംഭവം നടന്നത്, സാറാ ബീനി എന്ന സ്ത്രീ ഏകദേശം 3 ദശലക്ഷം പൗണ്ടിന് ആഡംബര സോമർസെറ്റ് കൗണ്ടിയിൽ വിശാലമായ വീട് നിർമ്മിച്ചു.
പ്രശസ്ത ബ്രിട്ടീഷ് ടിവി പരമ്പരയായ ഡൗൺടൺ ആബെയിൽ അവതരിപ്പിച്ച വീടിനോട് സാമ്യമുള്ളതിനാൽ ഇതിനെ "മിനി-ഡൗൺടൺ ആബെ" എന്നും വിളിക്കുന്ന വീടാണ് അവർ നിർമ്മിച്ചത്. പരമ്പരാഗത ജോർജിയൻ ശൈലിയിലാണ് വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
220 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ വീട്ടിൽ നിരവധി കിടപ്പുമുറികൾ, കുളിമുറികൾ, ഒരു വലിയ അടുക്കള, ഒരു സ്വീകരണമുറി, ഒരു ലൈബ്രറി എന്നിവയുണ്ട്. പുറത്ത് മനോഹരമായ ഒരു പൂന്തോട്ടവും തുറന്ന സ്ഥലവുമുണ്ട്. അപൂർവമായ പുരാവസ്തുക്കളും ആധുനിക ശൈലിയിലുള്ള ഇന്റീരിയർ ഡിസൈനും കൊണ്ട് വീട് അലങ്കരിച്ചിരിക്കുന്നു. ബീനിയും ഭർത്താവും ചേർന്നാണ് വീട് രൂപകൽപ്പന ചെയ്തത്.
ബീനിയും ഭർത്താവും ചാനൽ 4 ലെ ഒരു ടെലിവിഷൻ ഷോയിൽ സ്വത്തിന്റെ അനധികൃത വിപുലീകരണം വെളിപ്പെടുത്തിയതിനു ശേഷമാണ് കോടതി ഉത്തരവ് വന്നത്. 1970 കളിലെ ഫാം ഹൗസും അതിനോട് ചേർന്നുള്ള കെട്ടിടങ്ങളും പൊളിച്ചുമാറ്റണമെന്ന വ്യവസ്ഥയിലാണ് വീട് നിർമാണത്തിന് പ്രാരംഭ അനുമതികൾ നൽകിയിരുന്നത്. എന്നാൽ ബീനി നിലവിലുള്ള ഘടന വികസിപ്പിച്ച് മുന്നോട്ട് പോയി.
ഇതോടെ വീട് വിപുലീകരിച്ചത് പൊളിച്ചു മാറ്റണം എന്ന റിപ്പോർട്ട് വന്നു. മുൻപ് നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് അനുമതിക്ക് അപേക്ഷിച്ചെങ്കിലും അതും നിരസിക്കപ്പെട്ടു.