മക്കളെ സൈക്കിൾ ഓടിക്കാൻ പഠിപ്പിക്കുന്പോൾ സൂക്ഷിച്ചോളൂ; മകന്റെ സൈക്കിൾ തട്ടി വീണ വൃദ്ധ മരിച്ചു അച്ഛനെതിരെ ചുമത്തിയത് കൊലക്കുറ്റം
Friday, March 21, 2025 4:44 PM IST
സൈക്കിൾ ഓടിക്കാൻ പഠിക്കുന്പോൾ അപകടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ, സൈക്കിൾ ഓടിക്കുന്നതിനിടയിൽ ഒരാളെ സൈക്കിളിൾ ഇടിക്കുകയും അയാൾ മരിക്കുകയും ചെയ്താലോ. ഇറ്റലിയിലെ മിലാനിൽ അടുത്തിടെ ഒരു സംഭവം നടന്നു. അച്ഛൻ സൈക്കിളോടിക്കാൻ പഠിപ്പിക്കവേ മകന്റെ സൈക്കിളിടിച്ച് ഒരു വൃദ്ധ മരിച്ചു. അച്ഛനെതിരെ കൊലപാതക കുറ്റം ചുമത്തിയിരിക്കുകയാണ് കോടതി.
മിലാനിലെ ഒരു പൊതു പാർക്കിൽ അച്ഛനൊപ്പം സൈക്കിൾ ചവിട്ടാൻ പഠിക്കുകയായിരുന്നു മകൻ. എൺപത്തിയേഴ് വയസുള്ള വൃദ്ധ പാർക്കിൽ തന്റെ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. ശരിക്കും ഓടിക്കാൻ പഠിക്കുന്നതിനിടയിൽ കുട്ടിക്ക് സൈക്കിളിനെ നിയന്ത്രിക്കാൻ പറ്റിയില്ല. അത് നിയന്ത്രണം വിട്ട് വൃദ്ധയെ തട്ടി. വൃദ്ധ തറയിൽ തലയിടിച്ചു വീണു.
അവർക്ക് വലിയ കുഴപ്പമൊന്നും ഇല്ല എന്നാണ് ആദ്യം കരുതിയത്. പക്ഷേ, പെട്ടന്ന് അവരുടെ അവസ്ഥ ഗുരുതരമായി. കുട്ടിയുടെ അച്ഛൻ ഉടൻ തന്നെ ഒരു ആംബുലൻസ് വിളിച്ചു. ഉടനെ തന്നെ മെഡിക്കൽ സംഘം വേണ്ട പരിശോധനങ്ങൾ നടത്തുകയും ശുശ്രൂഷ നൽകുകയും ചെയ്തു. എന്നാൽ, ഇവരുടെ അവസ്ഥ വളരെ പെട്ടെന്ന് തന്നെ വഷളായി. അവർ മരിച്ചു.
തുടർന്നാണ് കുട്ടിയുടെ അച്ഛനെതിരെ കൊലപാതകക്കുറ്റം ചുമത്തിയത്. സൈക്കിളിൽ സ്റ്റെബിലൈസർ ഇല്ലായിരുന്നു എന്നും അതുണ്ടായിരുന്നു എങ്കിൽ അത് അപകടം തടയാമായിരുന്നുവെന്നും. വേണ്ട മുൻകരുതലുകളെടുക്കാതെയാണ് കുട്ടിയെ സൈക്കിളോടിക്കാൻ പരിശീലിപ്പിച്ചത് , ഇത് അശ്രദ്ധയാണ് എന്നുമാണ് നിയമവിദഗ്ധർ വായിച്ചത്.
ഇറ്റലിയിൽ വലിയ ചർച്ചയായ കേസിൽ അവാസനം പിതാവ് രക്ഷപ്പെട്ടു. ഇത് ഒരു ക്രിമിനൽ കുറ്റമല്ലെന്നും ഒരു നിർഭാഗ്യകരമായ സംഭവമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം