സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പാ​ച​ക​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും വി​ഭ​വ​വൈ​വി​ധ്യ​ങ്ങ​ൾ​ക്കും പ​ഞ്ഞ​മി​ല്ല. വ​റു​ത്ത ഐ​സ്ക്രീം, പാ​ൻ മ​സാ​ല​ദോ​ശ, ഫാ​ന്‍റ നൂ​ഡി​ൽ​സ് തു​ട​ങ്ങി വി​ചി​ത്ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ നി​ര​വ​ധി വീ​ഡി​യോ​ക​ൾ ഡി​ജി​റ്റ​ൽ ലോ​ക​ത്തു ല​ഭ്യ​മാ​ണ്.

കോ​ൽ​ക്ക​ത്ത​യി​ലെ ത​ട്ടു​ക​ട വി​ഭ​വ​മാ​യ "ഓ​റി​യോ ഓം​ലെ​റ്റ്'​ആ​ണ് പു​തി​യ വൈ​റ​ൽ ഫു​ഡ്. ഇ​ത് ത​യാ​റാ​ക്കു​ന്ന വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലു​ണ്ട്.കോ​ൽ​ക്ക​ത്ത​യി​ലെ ത​ട്ടു​ക​ട​ക്കാ​ര​ൻ സ്റ്റൗ​വി​ൽ പാ​ൻ വ​യ്ക്കു​ന്നി​ട​ത്തു​നി​ന്നാ​ണു വീ​ഡി​യോ തു​ട​ങ്ങു​ന്ന​ത്.

തു​ട​ർ​ന്ന് മു​ട്ട​പൊ​ട്ടി​ച്ച് പാ​ത്ര​ത്തി​ലൊ​ഴി​ച്ച് മി​ക്സ് ചെ​യ്യു​ന്നു. പ​ച്ച​മു​ള​ക്, സ​വാ​ള തു​ട​ങ്ങി​യ​വും ചേ​ർ​ക്കു​ന്നു. ചൂ​ടാ​യ പാ​നി​ൽ മു​ട്ട​മി​ശ്രി​തം ഒ​ഴി​ക്കു​ന്നു. വെ​ന്തു​തു​ട​ങ്ങു​ന്പോ​ൾ അ​തി​ലേ​ക്ക് ഓ​റി​യോ ബി​സ്ക്ക​റ്റ് വ​യ്ക്കു​ന്നു.


മു​ട്ട പൂ​ർ​ണ​മാ​യും വെ​ന്തു​ക​ഴി​യു​ന്പോ​ൾ പ്ലേ​റ്റി​ലേ​ക്കു മാ​റ്റു​ന്നു. ഫു​ഡ് വ്ലോ​ഗ​റാ​യ ശി​വം ശ​ർ​മ​യാ​ണ് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഷെ​യ​ർ ചെ​യ്ത​ത്. വി​ഭ​വ​ത്തെ അ​നു​കൂ​ലി​ച്ചും എ​തി​ർ​ത്തും നി​ര​വ​ധി​പ്പേ​ർ രം​ഗ​ത്തെ​ത്തി.

വി​ഭ​വം പ​രീ​ക്ഷി​ച്ചു നോ​ക്കു​മെ​ന്നു ചി​ല​ർ പ​റ​ഞ്ഞ​പ്പോ​ൾ എ​ന്തി​നാ​ണ് ഇ​ങ്ങ​നെ കാ​ണി​ക്കു​ന്ന​തെ​ന്നും ക​ണ്ടി​ട്ട് ഛർ​ദി​ക്കാ​ൻ തോ​ന്നി​യെ​ന്നു​മാ​യി​രു​ന്നു മ​റ്റു ചി​ല​രു​ടെ ക​മ​ന്‍റ്.