കുട്ടികളുടെ ഇഷ്ടം നേടി "പെപ്പ പിഗ് ഇഡലി'
Tuesday, March 11, 2025 12:08 PM IST
കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളിലൊന്നായ "പെപ്പ പിഗ്' ന്റെ രൂപത്തിൽ തയാറാക്കിയ ഇഡലി സമൂഹമാധ്യമങ്ങളിൽ തരംഗമായി. ഇഡലി തയാറാക്കുന്നതിന്റെ പൂർണ വീഡിയോ ഇൻസ്റ്റഗ്രാമിൽ ലഭ്യമാണ്. ഇഡലി ട്രേ വൃത്തിയാക്കിയശേഷം മാവ് ഒഴിക്കുന്നു. പിന്നീട് കണ്ണും മൂക്കും വായും വരയ്ക്കുന്നു. ഇഡലിക്ക് പെപ്പ പിഗിന്റെ പിങ്ക് നിറം ലഭിക്കാനായി മാവിൽ ബീറ്റ്റൂട്ട് ജ്യൂസ് ചേർക്കണം. കുസൃതിക്കാരൻ "പന്നിക്കുട്ടൻ ഇഡലി' കാഴ്ചയിൽ മാത്രമല്ല, രുചിയിലും കേമനാണ്. സർഗാത്മകമായ ഈ പ്രഭാതഭക്ഷണത്തിനു ആവേശകരമായ പ്രതികരണങ്ങളാണു ലഭിക്കുന്നത്. പതിവുഭക്ഷണം കഴിച്ച് കുട്ടികൾ മടുത്തെങ്കിൽ "പെപ്പ പിഗ് ഇഡലി'യൊന്നു പരീക്ഷിച്ചു നോക്കൂ...