വീടുവിട്ടിറങ്ങിയ യുവതികൾ തമ്മിൽ വിവാഹിതരായി
Saturday, January 25, 2025 1:03 PM IST
ഭർത്താക്കന്മാരുടെ അമിത മദ്യപാനം മൂലം മനംമടുത്തു വീടുവിട്ടിറങ്ങിയ യുവതികൾ തമ്മിൽ വിവാഹിതരായി. ഉത്തർപ്രദേശ് ഗോരഖ്പുരിലെ ഡിയോറിയയിലാണു സംഭവം. കവിതയും ബബ്ലു എന്ന ഗുഞ്ചയുമാണ് ഡിയോറിയയിലെ ശിവക്ഷേത്രത്തിൽ വിവാഹിതരായത്.
ഗുഞ്ച വരന്റെ വേഷം ധരിച്ച്, കവിതയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി. ഇരുവരും പരസ്പരം മാലകൾ അണിയിക്കുകയും അഗ്നികുണ്ഡത്തിനു ചുറ്റും ഏഴുപ്രാവശ്യം വലംവയ്ക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെയാണു തങ്ങൾ പരിചയപ്പെട്ടതെന്നും സമാനമായ സാഹചര്യങ്ങളാണ് തങ്ങളെ അടുപ്പിച്ചതെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദമ്പതികളായി ഗോരഖ്പുരിൽ ജീവിക്കാനും ജോലി ചെയ്യാനും ഞങ്ങൾ തീരുമാനിച്ചുവെന്നും ഇരുവരും പറഞ്ഞു.