പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ഡോ​ക്ട​ർ​മാ​രു​ടെ അ​ശ്ര​ദ്ധ​മൂ​ലം സ്ത്രീ​യു​ടെ വ​യ​റ്റി​ൽ അ​ക​പ്പെ​ട്ടു​പോ​യ സൂ​ചി ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ര​ണ്ടാ​മ​ത്തെ പ്ര​സ​വ​സ​മ​യ​ത്തു ക​ണ്ടെ​ത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ രേ​വ​യി​ലാ​ണു ഞെ​ട്ട​ലു​ള​വാ​ക്കു​ന്ന സം​ഭ​വം. ഘോ​ഘ​ർ പ്ര​ദേ​ശ​വാ​സി​യാ​യ ഹി​നാ ഖാ​ൻ എ​ന്ന യു​വ​തി​യു​ടെ വ​യ​റ്റി​ൽ​നി​ന്നാ​ണു സ​ർ​ജി​ക്ക​ൽ നീ​ഡി​ൽ പു​റ​ത്തെ​ടു​ത്ത​ത്.

രേ​വ​യി​ലെ സ​ഞ്ജ​യ് ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ സി​സേ​റി​യ​നി​ലൂ​ടെ​യാ​യി​രു​ന്നു ഹി​നാ ഖാ​ന്‍റെ ആ​ദ്യ പ്ര​സ​വം. ഏ​താ​നും ദി​വ​സ​ത്തി​നു​ശേ​ഷം അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ൽ​നി​ന്നു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് ഹി​നാ ഖാ​ന് ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി. എ​ന്നാ​ൽ മു​റി​വു​ക​ൾ ഉ​ണ​ങ്ങു​ന്ന​തോ​ടെ വേ​ദ​ന മാ​റു​മെ​ന്നു പ​റ​ഞ്ഞ് ഡോ​ക്ട​ർ​മാ​ർ മ​റ്റു പ​രി​ശോ​ധ​ന​ക​ളൊ​ന്നും ന​ട​ത്തി​യി​ല്ല. വേ​ദ​ന സ​ഹി​ച്ചാ​യി​രു​ന്നു യു​വ​തി​യു​ടെ പി​ന്നീ​ടു​ള്ള ജീ​വി​തം.


ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന്‍റെ ജ​ന​ന​ത്തി​നാ​യി ഹി​നാ ഖാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണു ന​വ​ജാ​ത ശി​ശു​വി​നൊ​പ്പം ശ​സ്ത്ര​ക്രി​യ സൂ​ചി ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി​യ​ത്.

അ​മ്മ​യു​ടെ വ​യ​റ്റി​ലെ സൂ​ചി മൂ​ലം ന​വ​ജാ​ത​ശി​ശു​വി​ന്‍റെ ശ​രീ​രം നി​റ​യെ വ​ര​ഞ്ഞു മു​റി​വേ​റ്റ പ​രി​ക്കു​ക​ളാ​യി​രു​ന്നെ​ന്നും കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ൾ പ​റ​യു​ന്നു. അ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. സ​ഞ്ജ​യ് ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണു യു​വ​തി.