പറക്കുന്ന ഡ്രോണിനെ ചാടിപ്പിടിച്ച് മുതല... പിന്നാലെ സ്ഫോടനം!
Monday, December 23, 2024 10:45 AM IST
ലോകത്ത് ഡ്രോണുകളുടെ ഉപയോഗം വ്യാപമായിക്കൊണ്ടിരിക്കുകയാണ്. ഇവയുടെ പറക്കൽ വിവാദങ്ങൾ ഉയർത്തുന്നതിനൊപ്പം കൗതുകമാകാറുമുണ്ട്. ഡ്രോണുമായി ബന്ധപ്പെട്ടു സമൂഹമാധ്യമത്തിൽ പ്രചരിച്ച ഒരു വീഡിയോ നിമിഷനേരംകൊണ്ടാണു വൈറലായത്. ജലാശയത്തിനു മുകളിലൂടെ പറന്ന ഡ്രോണിനെ ഒരു മുതല ഉയർന്നുചാടി വായ്ക്കുള്ളിലാക്കുന്നതും ഡ്രോൺ പൊട്ടിത്തെറിക്കുന്നതുമാണു വീഡിയോ.
മുതല ഡ്രോണ്‍ കടിച്ചു പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. വലിയതോതിൽ പുക പുറത്തുവരുന്നതും കാണാം. ഡ്രോണിന്റെ ലിഥിയം അയൺ ബാറ്ററിയാണു പൊട്ടിത്തെറിച്ചത്. ഭയന്നുപോയ മുതല വെള്ളത്തില്‍ മുങ്ങുന്നതും വീണ്ടും പൊങ്ങിവന്നു ഡ്രോണ്‍ കടിച്ചുപൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മുതലയ്ക്ക് പിന്നീട് എന്തു സംഭവിച്ചുവെന്നു വീഡിയോയില്‍ സൂചനയില്ല.
ഇന്‍സ്റ്റാഗ്രാം പേജായ ഡ്രോണ്ഷാക്കിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതിനകം വീഡിയോ കണ്ടത് 62 ലക്ഷം പേർ. ഡ്രോണുകള്‍ക്കു കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നു നിരവധിപ്പേർ പ്രതികരിച്ചു.