ആഹാ കൊള്ളാം! ട്രെംപിന്റെ പുതിയ ഹെയർസ്റ്റൈൽ
Thursday, December 19, 2024 2:51 PM IST
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ഹെയർ സ്റ്റൈൽ ലോകമാകെ ചർച്ചാവിഷയമാകുന്നു. സൈഡിലേക്ക് ഒതുക്കിനിർത്തിയിട്ടുള്ള പഴയ സ്റ്റൈൽ മാറ്റി, തലമുടി നേരെ പിന്നിലേക്ക് വച്ചുകൊണ്ടുള്ള ഹെയർസ്റ്റൈലിലാണ് ട്രംപ് ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്.
പഴയ സ്റ്റൈലിൽ മുടി കുറച്ച് ചെമ്പിച്ച രീതിയിലായിരുന്നെങ്കിൽ പുതിയ സ്റ്റൈലിൽ മുടി മുഴുവനും വെളുത്തിട്ടാണ്.
ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ, ട്രംപ് ഇന്റർനാഷണൽ ഗോൾഡ് ക്ലബിലാണ് ട്രംപ് പുതിയ ലുക്കിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. വെള്ള ഷർട്ടും ഇൻസൈഡ് ചെയ്ത പാന്റ്സും ധരിച്ചു വന്ന ട്രംപ് തന്നെ കാണാൻ കാത്തുനിൽന്നവരെ അഭിസംബോധന ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായി. അതേസമയം, ട്രംപിന്റെ പഴയ സ്റ്റൈൽ കണ്ടു പരിചയിച്ചവർക്കു പുതിയ സ്റ്റൈൽ ഇഷ്ടപ്പെടുമോ എന്ന സംശയം സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.