ക​ർ​ണാ​ട​ക​യു​ടെ ത​ല​സ്ഥാ​ന​ന​ഗ​രി​യാ​യ ബം​ഗ​ളൂ​രു​വി​ൽ ക​ന്ന​ഡ ഭാ​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളും സം​വാ​ദ​ങ്ങ​ളും ഉ​യ​ർ​ന്നു​വ​രാ​റു​ണ്ട്.

പ​ഠ​നം, തൊ​ഴി​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ മാ​ത്ര​മ​ല്ല, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും താ​മ​സി​ക്കു​ന്ന ബം​ഗ​ളൂ​രു​വി​ൽ അ​ടു​ത്തി​ടെ​യാ​യി ക​ന്ന​ഡ സം​സാ​രി​ക്കാ​ത്ത​വ​രോ​ടു​ള്ള വി​വേ​ച​നം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ​ത്രെ. ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി​പ്പേ​ർ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

ഒ​രേ സ്ഥ​ല​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്ക് ക​ന്ന​ഡ യു​വ​തി​യോ​ടും ഹി​ന്ദി സം​സാ​രി​ക്കു​ന്ന യു​വ​തി​യോ​ടും ബം​ഗ​ളൂ​രു​വി​ലെ ഓ​ട്ടോ​റി​ക്ഷ​ക്കാ​ർ വ്യ​ത്യ​സ്ത ചാ​ർ​ജ് ചോ​ദി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി. ഹി​ന്ദി യു​വ​തി​യോ​ട് 300 രൂ​പ നി​ര​ക്ക് ആ​വ​ശ്യ​പ്പെ​ട്ട ഓ​ട്ടോ ഡ്രൈ​വ​ർ, അ​തേ സ്ഥ​ല​ത്തേ​ക്ക് ക​ർ​ണാ​ട​ക​ക്കാ​രി​യോ​ടു പ​റ​ഞ്ഞ​ത് 200 രൂ​പ മാ​ത്ര​മാ​ണ്. ഹി​ന്ദി യു​വ​തി​യോ​ട് യാ​ത്ര​യ്ക്ക് വി​സ​മ്മ​തം പ്ര​ക​ടി​ച്ച ഡ്രൈ​വ​ർ ക​ന്ന​ഡ യു​വ​തി​യോ​ടു പോ​കാം എ​ന്നും പ​റ‍​യു​ന്നു.


വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ന​ഗ​ര​ത്തി​ലെ അ​ന്യാ​യ​മാ​യ ചാ​ർ​ജ് നി​ർ​ണ​യ​ത്തെ വി​മ​ർ​ശി​ച്ച്‌ നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. ഓ​ട്ടോ​യാ​ത്ര​യ്ക്ക് മാ​ത്ര​മ​ല്ല, മ​റ്റു കാ​ര്യ​ങ്ങ​ളി​ലും ക​ർ​ണാ​ട​ക​ക്കാ​ര​ല്ലാ​ത്ത​വ​രോ​ട് വി​വേ​ച​നം കാ​ട്ടു​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​രു​ന്നു​ണ്ട്.