കോ​ടി​ക്ക​ണ​ക്കി​നു വ​ര്‍​ഷം മു​ന്പ് ച​ന്ദ്ര​ന്‍റെ നി​ഗൂ​ഢ​മാ​യ വി​ദൂ​ര​ഭാ​ഗ​ത്ത് അ​ഗ്‌​നി​പ​ര്‍​വ​ത സ്ഫോ​ട​നം ന​ട​ന്ന​താ​യി ക​ണ്ടെ​ത്ത​ൽ. ചൈ​നീ​സ് അ​ക്കാ​ഡ​മി ഓ​ഫ് സ​യ​ന്‍​സ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ Chang'e-6 ദൗ​ത്യ​ത്തി​നി​ടെ ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ൾ വി​ശ​ക​ല​നം ചെ​യ്താ​ണു ശാ​സ്ത്ര​കാ​ര​ന്മാ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

സ്‌​ഫോ​ട​ന​ങ്ങ​ളാ​ല്‍ രൂ​പ​പ്പെ​ട്ട ബ​സാ​ള്‍​ട്ട് ശ​ക​ല​ങ്ങ​ളാ​ണു ദൗ​ത്യ​ത്തി​നി​ടെ ക​ണ്ടെ​ത്തി​യ സാ​ന്പി​ളു​ക​ളി​ൽ​നി​ന്നു ല​ഭി​ച്ച​ത്. ഭൂ​മി​യി​ല്‍​നി​ന്നു ദൃ​ശ്യ​മാ​കു​ന്ന ച​ന്ദ്ര​ന്‍റെ ഭാ​ഗ​ത്തെ കാ​ഴ്ച​ക​ൾ വ​ള​രെ മു​ൻ​പു​ത​ന്നെ രേ​ഖ​പ്പെ​ടു​ത്തു​ക​യും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും വി​ദൂ​ര​വ​ശ​ത്ത് ഇ​പ്പോ​ഴും കാ​ര്യ​മാ​യ പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടി​ല്ല.


ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ടെ​നി​ന്നു ശേ​ഖ​രി​ച്ച പാ​റ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 2.83 ബി​ല്യ​ണ്‍ വ​ര്‍​ഷം മു​ന്പു​ണ്ടാ​യ അ​ഗ്നി​പ​ർ​വ​ത​സ്ഫോ​ട​ന​ത്തി​ന്‍റെ തെ​ളി​വു​ക​ളാ​ണു ക​ണ്ടെ​ത്തി​യ​തെ​ന്നു പ​റ​യു​ന്നു. ആ​ദ്യ​മാ​യാ​ണ് ഇ​വി​ടെ​നി​ന്നു സാ​ന്പി​ൾ ശേ​ഖ​രി​ച്ചു പ​ഠ​നം ന​ട​ത്തു​ന്ന​ത്.

റേ​ഡി​യോ​മെ​ട്രി​ക് ഡേ​റ്റിം​ഗ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ​ഠ​നം. നേ​ച്ച​ര്‍ ആ​ന്‍​ഡ് സ​യ​ന്‍​സ് ജേ​ണ​ലി​ൽ പ​ഠ​ന​റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ര്യ​വേ​ക്ഷ​ണം ചെ​യ്യ​പ്പെ​ടാ​ത്ത ച​ന്ദ്ര​ന്‍റെ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു വെ​ളി​ച്ചം വീ​ശു​ന്ന​താ​ണു പു​തി​യ പ​ഠ​ന​ങ്ങ​ളെ​ന്നു ശാ​സ്ത്ര​ജ്ഞ​ർ പ​റ​ഞ്ഞു.