മുംബൈയേക്കാള്‍ വലുത്: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം
Saturday, November 16, 2024 12:34 PM IST
വിമാനം വന്നിറങ്ങുന്ന താവളം കൗതുകമുളവാക്കുന്ന ഒന്നുകൂടിയണല്ലൊ. പലതും കണ്ണെത്താദൂരത്തോളം വിസ്തൃതമായിരിക്കും. സുരക്ഷാ കാരണങ്ങളാല്‍ സാധാരണക്കാര്‍ക്ക് വിമാനത്താവളം അങ്ങനെ കണ്ട് തീര്‍ക്കാന്‍ കഴിയില്ലല്ലൊ.
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം സൗദി അറേബ്യയിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആണ്. ദമ്മാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നും അറിയപ്പെടുന്ന ഇതിന് സൗദി അറേബ്യയിലെ മുന്‍ രാജാവായ ഫഹദ് ഇബ്നു അബ്ദുല്‍ അസീസിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.
780 ചതുരശ്ര കിലോമീറ്റര്‍ ആണ് ഇതിനുള്ളത്. അതായത് നമ്മുടെ മുംബൈ നഗരത്തിലും വിസ്തൃതി ഇതിനുണ്ട്. നിലവില്‍ ഭൂവിസ്തൃതിയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായ ഇത് ഏറ്റവും ആഡംബരപൂര്‍ണമായ ഒന്നായും കണക്കാക്കുന്നു.
1999 ഒക്ടോബറില്‍ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പ്രതിവര്‍ഷം ഏകദേശം രണ്ട് കോടി ആളുകള്‍ ഈ വിമാനത്താവളം സന്ദര്‍ശിക്കുന്നു. പ്രതിവര്‍ഷം ഒരു ലക്ഷത്തി 25 ആയിരം ടണ്‍ ചരക്ക് കൈകാര്യം ചെയ്യുന്നു.
ഈ വിമാനത്താവളത്തിന് 4,000 മീറ്റര്‍ (13,123 അടി) നീളമുള്ള രണ്ട് സമാന്തര റണ്‍വേകളുണ്ട്: എയര്‍ബസ് എ340-600, ബോയിംഗ് 747-400 (ദീര്‍ഘദൂര, ഉയര്‍ന്ന ശേഷിയുള്ള വൈഡ് ബോഡി എയര്‍ലൈനര്‍) എന്നീ രണ്ട് കൂറ്റന്‍ വിമാനങ്ങളെ ഈ വിമാനത്താവളത്തിന് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. ഈ വിമാനത്താവളത്തിന്റെ പരിസരത്ത് രണ്ടായിരത്തോളം പേര്‍ക്ക് താമസിക്കാവുന്ന ഒരു മോസ്ക്കും ഉണ്ട്.
കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും ഇടയിലാണ് ലോകത്തിലെ ഏറ്റവും ചെറിയ വാണിജ്യവിമാനങ്ങള്‍ പറക്കുന്നത്. ഈ രണ്ട് നഗരങ്ങള്‍ തമ്മില്‍ ദൂരം വെറും 47 മൈല്‍ മാത്രമാണ് ദൂരം. നിലവില്‍ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സൗദി അറേബ്യയുടെ പുരോഗതിയെ അടയാളപ്പെടുത്തുന്നു.