ജപ്പാനിലെ വമ്പന്‍ ഐസ്ക്രീം; കൗതുകംതന്നെ
Friday, September 27, 2024 10:48 AM IST
ഐസ്ക്രീം ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്. ഉടന്‍ അലിഞ്ഞില്ലാതാകുമെന്നതിനാല് എത്രയും പെട്ടെന്ന് ഐസ്ക്രീം ശാപ്പിടാനാണ് എല്ലാവരും ശ്രമിക്കുക. എങ്കിലും ആ സമയത്തിനുള്ളില്‍ കഴിയുന്നത്ര ആസ്വദിക്കാന്‍ ആളുകള്‍ ശ്രമിക്കും.
പലപ്പോഴും ചെറിയ ഐസ്ക്രീമുകള്‍ ആണല്ലൊ നമുക്ക് മുന്നില്‍ എത്തുക. എന്നാല്‍ ജപ്പാനിലെ നാഗസാക്കി നഗരത്തിലെ ഒരു ഭക്ഷണശാലയില്‍ നിന്നുള്ള ഐസ്ക്രീം ഡെസേര്‍ട്ട് പ്രേമികളുടെ വായില്‍ കപ്പലോടിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമിലെത്തിയ വീഡിയോയില്‍ 120 സെന്റീമീറ്റര്‍ നീളമുള്ള ഐസ്ക്രീം ടവര്‍ ആണുള്ളത്. ഇതിന്റെ നിര്‍മാണം വിശദമായ രീതിയില്‍ വീഡിയോ പറയുന്നു. തയാറാക്കിയ ഐസ്ക്രീം ഒരു പരിചാരിക മേശപ്പുറത്ത് വയ്ക്കുന്നതും ആളുകള്‍ ഭക്ഷിക്കുന്നതും കാണാന്‍ കഴിയും.
പരിധിയില്ലാത്ത ടോപ്പിംഗുകള്‍, കൂടാതെ ചില ക്രിയേറ്റീവ് പഴങ്ങളും ബെറി അടിസ്ഥാനമാക്കിയുള്ള ഐസ്ക്രീം ഇന്‍സ്റ്റഗ്രാമില്‍ ഇതുവരെ 14.5 മില്യണ്‍ കാഴ്ചക്കാരെയാണ് വീഡിയോ നേടിയത്. "ഒരു വിഷ്വല്‍ ട്രീറ്റ്' എന്നാണൊരാള്‍ കമന്റായി കുറിച്ചത്