മുട്ടയില്‍ വിസ്മയമൊരുക്കുന്ന കലാകാരന്; വൈറല്‍
Tuesday, September 24, 2024 3:47 PM IST
സമൂഹ മാധ്യമങ്ങളുടെ വരവോടെ പലരുടെയും വേറിട്ട കഴിവുകള്‍ നമുക്കടുത്തറിയാന്‍ കഴിയുന്നുണ്ടല്ലൊ. ഇവയില്‍ പലതും അക്ഷരാര്‍ഥത്തില്‍ നമ്മളെ ഞെട്ടിക്കും. അത്തരത്തിലൊന്ന് അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ എത്തുകയുണ്ടായി.
ഇവിടെ ആഹാര സാധാനങ്ങളാല് വിസ്മയം തീര്‍ക്കുന്ന ഒരു കാഴ്ചയാണുണ്ടായത്. വീഡിയോയില്‍ "എഗ് ഷീരന്' ആണ് ഒരുക്കുന്നതാണുള്ളത്. ഇംഗ്ലീഷ് ഗായകനായ ഷീരനെ ഒരു മുട്ട കൊണ്ട് ഒരുക്കുകയായാണ് ഒരു കലാകാരന്.
ദൃശ്യങ്ങളില്‍ ഒരു പ്ലേറ്റിലായി "എഡ് ഷീരന്' എന്നെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ തലയുടെ ചിത്രവും അതില്‍ കാണാം. പിന്നീട് ഓംലെറ്റിനാല് അദ്ദേഹത്തിന് കോട്ടും സ്യൂട്ടുമൊക്കെ ചേര്‍ക്കുന്നു.
വൈറലായി മാറിയ കാഴ്ചയില്‍ നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "അസാധരണമായ കരവിരുത്, ഞെട്ടിച്ചു' എന്നാണൊരാള്‍ കുറിച്ചത്. ഈ ഇന്‍സ്റ്റഗ്രാം പേജില്‍ മറ്റുള്ള പല മഹാന്മാരുടെയും ചിത്രങ്ങള്‍ ഇത്തരത്തില്‍ ഒരുക്കിയതായി കാണാം. എന്തായാലും സംഗതി അടിപൊളി തന്നെ...