ഫുട്വോളി താരം ഫ്ലോക്കി; ഒരു ബ്രസീലിയന്‍ നായ
Wednesday, September 11, 2024 2:21 PM IST
മനുഷ്യര്‍ പലതരത്തിലുള്ള കായിക വിനോദങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ടല്ലൊ. അവയില്‍ ഫുട്ബോളും ക്രിക്കറ്റും വോളി ബോളുമൊക്കെ ഏറെ ജനപ്രിയമാണല്ലൊ. എന്നാല്‍ അധികമാര്‍ക്കും അറിയനിടയില്ലാത്ത ഒരു കായിക ഇനമാണ് ഫുട്വോളി.
ഫുട്ബോളും ബീച്ച് വോളിബോളും സമന്വയിപ്പിച്ച ഒന്നാണ് ഫുട്വോളി. ഇതില്‍ പന്ത് കൈകൊണ്ട് തൊടാന്‍ പാടില്ല. പകരം കാലും മറ്റും ഉപയോഗിക്കണം.
ഫുട്വോളി പരിശീലകനായ ഗുസ്താവോ റോഡ്രിഗസിന്റെ നായയാണ് ഫ്ലോക്കി. ബര്‍ത്ത്ഡേ ബലൂണുകള്‍ക്ക് പിന്നാലെ ചാടുന്ന ഫ്ലോക്കി ഗുസ്താവോയെ ചിന്തിപ്പിച്ചു. റോഡ്രിഗസ് പിന്നീട് ഫ്ലോക്കിയെ അല്റ്റിന്ഹയിലേക്ക് പരിചയപ്പെടുത്തി. ഒരു സര്‍ക്കിളിലുള്ള കളിക്കാര്‍ അവരുടെ കാലുകളും കൈകളും മാത്രം ഉപയോഗിച്ച് സോക്കര്‍ പന്ത് ഉയര്‍ത്തി നിര്‍ത്തുന്ന ഗെയിമാണിത്.
പിന്നീട് ഫുട്വോളി പരിശീലിപ്പിച്ചു. നായ ഇത് പഠിച്ചെന്ന് മാത്രമല്ല കാണികളുടെ മനം കവരുന്ന പെര്‍ഫോര്‍മന്‍സും നടത്തി. സമൂഹ മാധ്യമങ്ങളില്‍ എത്തിയ വീഡിയോയില്‍ ഈ ബ്രസീലിയന്‍ നായ ഒരു ബീച്ചില്‍ മനുഷ്യര്‍ക്കൊപ്പം ഫുട്വോളി കളിക്കുന്നതായി കാണാം.
ഏറെ മെയ്വഴക്കത്തോടെയാണ് ഫ്ലോക്കി കളത്തില്‍ തിമിര്‍ക്കുന്നത്. ദൃശ്യങ്ങളില്‍ ഫ്ലോക്കിയുടെ ടീം മുന്നേറുന്നതും കാണാം. വൈറലായി മാറിയ ഈ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ഈ കളിക്കരന്റേത് മികച്ച പ്രകടനം; അഭിനന്ദനം' എന്നാണൊരാള്‍ കുറിച്ചത്.