ഇന്റര്‍നെറ്റിനെ വിസ്മയിപ്പിച്ച് ഐഫോണ്‍ തീം വെഡ്ഡിംഗ് കാര്‍ഡ്
Tuesday, July 30, 2024 4:28 PM IST
വിവാഹക്ഷണക്കത്ത് പ്രാധാന്യമുള്ള ഒന്നാണല്ലൊ. അതിനാല്‍ത്തന്നെ പലരും അത് ഏറ്റവും മോഡിയുള്ളതാക്കാന് ആഗ്രഹിക്കും. ചിലര്‍ അതില്‍ വെറൈറ്റി പരീക്ഷിക്കും. അത്തരം ചിലത് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റുമാകും.
ഇത്തരമൊന്നിന്റെ കാര്യമാണിത്. വിശാഖപട്ടണത്തെ ഒരു ദമ്പതികള്‍ ഐഫോണ്‍ തീമിലുള്ള വിവാഹ ക്ഷണക്കത്ത് ഉണ്ടാക്കിയാണ് ശ്രദ്ധപിടിച്ചുപറ്റിയത്. ലക്ഷ്മണ് വെഡ്ഡിംഗ് കാര്‍ഡുകള്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ കാര്‍ഡ് എത്തിയത്.
ഒറ്റനോട്ടത്തില്‍ ഒരു ഐ ഫോണ്‍ എന്ന് മാത്രമാണ് ഈ കാര്‍ഡില്‍ തോന്നുക. അതിന്റെ പുറം ചട്ടയില്‍ വധൂവരന്മാരുടെ ചിത്രം പ്രൊഫൈല്‍ ചിത്രം പോലെ കാണാം. കത്ത് തുറക്കുമ്പോള്‍ അകം പേജുകള്‍ വാട്സാപ്പ് പോലെ കാണപ്പെടുന്നു.
ക്ഷണക്കത്തിനുള്ളിലെ പേജുകളിലൊന്നില്‍ ഒരു വാട്ട്സ്ആപ്പ് സംഭാഷണം അവതരിപ്പിക്കുന്നു, "ലൊക്കേഷന്‍ അയയ്ക്കുക' എന്ന ശീര്‍ഷകത്തോടെ, വേദിയുടെ വിശദാംശങ്ങള്‍ രസകരമായ രീതിയില്‍ വെളിപ്പെടുത്തുന്നു.
എന്തായാലും ഈ കാര്‍ഡ് വൈറലായി മാറി. നിരവധി കമന്റുകള്‍ ഇതിന് ലഭിച്ചു. "ശരിക്കും കഴിവുള്ളവരാണ്. ആശയത്തെ അഭിനന്ദിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്.