ജപ്പാനിലെ "മുത്തച്ഛന് സംഘം' നടത്തിയ കൊള്ള
Friday, July 26, 2024 11:04 AM IST
മോഷണം ഏത് നാട്ടിലും നടക്കുന്ന ഒന്നാണല്ലൊ. പോലീസുകാര്‍ ഇത് അന്വേഷിക്കുകയും കള്ളന്മാര് പിടിയിലാവുകയും ചെയ്യും. എന്നാല്‍ ചില വിരുതന്മാര് പിടിതരാതെ തടി തപ്പും. മോഷ്ടാക്കള്‍ എന്നാല്‍ നമ്മുടെ മനസില്‍ മിക്കവാറും ചെറുപ്പമായ മുഖമായിരിക്കും തോന്നുക.
എന്നാല്‍ ജപ്പാനില്‍ അടുത്തതിടെ നടന്ന ഒരു മോഷണത്തിന് പിന്നിലെ ആളുകളുടെ പ്രായം കണ്ട് അന്തിച്ചിരിക്കുകയാണ് നെറ്റിസണ്‍സ്. മൂന്ന് വൃദ്ധര്‍ ആണ് ഈ കവര്‍ച്ച നടത്തിയത്. ഹിഡിയോ ഉമിനോ (88), ഹിഡെമി മത്സുഡ (70), കെനിച്ചി വടാനബെ (69) എന്നിവരാണത്.
ഇവര്‍ മൂന്നുപേരും ജയിലില്‍ വച്ചാണത്രെ പരിചയപ്പെട്ടത്. ജയില്‍ ജീവിതത്തിനിടെ ചങ്ങാതിമാരായി മാറിയ ഇവര്‍ അവിടെവച്ച് ഒരു മോഷണം പദ്ധതിയിട്ടു. ശേഷം മോചിതരായി പുറത്തിറങ്ങിയപ്പോള്‍ കൊള്ള നടത്തി.
ഹോക്കൈഡോയുടെ തലസ്ഥാനമായ സപ്പോറോയിലെ ആളൊഴിഞ്ഞ വീട്ടില്‍ സംഘം അതിക്രമിച്ചു കയറി. അവിടെ നിന്നും 200 യെന്‍ പണവും മൂന്ന് കുപ്പി വിസ്കിയും തട്ടിയെടുത്തു. മൊത്തം 10,000 യെന്‍ അതായത് 65 യുഎസ് ഡോളര്‍ മാത്രമാണ് അവര്‍ അടിച്ചുമാറ്റിയത്.
എന്നിരുന്നാലും ഈ പ്രായത്തില്‍ "ഗ്രാന്‍ഡ്പാസ്' കക്കാനിറങ്ങിയ ഞെട്ടലിലാണ് സൈബര്‍ ലോകം.