ബ്രസീലിൽ ഫുട്ബോള്‍ കളിക്കുന്ന മഹാത്മാഗാന്ധി
Thursday, November 16, 2023 12:00 PM IST
ലോകം ബഹുമാനിക്കുന്ന ഏറ്റവും മഹത് വ്യക്തികളില്‍ ഒരാളാണല്ലൊ നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി. ഇന്ത്യയുടെ സ്വതന്ത്ര്യസമരത്തില്‍ ഉജ്ജ്വല ഏട് തീര്‍ത്ത അദ്ദേഹം ദക്ഷിണാഫ്രിക്കയുടെയും പ്രിയങ്കരന്‍ ആണ്.
മിക്ക രാജ്യങ്ങളിലും നമ്മുടെ രാഷ്ട്രപിതാവിന്റെ പേരില്‍ റോഡുകളൊ സ്മാരകമൊ കാണാനാകും.
ഇപ്പോഴിതാ ബ്രസീലുള്ള ഒരു മഹാത്മാ ഗാന്ധിയാണ് സോഷ്യൽ മീഡിയയിലെ താരം. 31 വയസ് മാത്രമുള്ള ഇദ്ദേഹം ഒരു ഫുട്ബോള്‍ കളിക്കാരനാണ്. ബ്രസീലിയന്‍ ഫുട്ബോള്‍ ക്ലബായ ട്രിന്ഡേഡിലാണ് ഈ കളിക്കാരന് ഉള്ളത്.
ടീമിന്റെ മധ്യനിര കളിക്കാരനാണ് ഇദ്ദേഹം. 2011 ല്‍ അത്ലറ്റിക്കോ ക്ലബ് ഗോയാനിയന്സിന് വേണ്ടി പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങിയ ഈ യുവാവിന്റെ മുഴുവന്‍ പേര് മഹാത്മാഗാന്ധി ഹെബര്പിയോ മാറ്റോസ് പിയേഴ്സ് എന്നാണ്.
എന്തായാലും നമ്മുടെ ഗാന്ധിയും ഫുട്ബോളും തമ്മിലും ബന്ധമുണ്ട്. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ താമസിച്ച 1893 മുതല്‍ 1915 വരെയുള്ള കാലം മൂന്നു ഫുട്ബോള്‍ ടീമുകള്‍ സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പറയുന്നു.
എന്തായാലും ഈ പേര് നിമിത്തം ബ്രസീലിന്റെ ഈ ഗാന്ധി ഇന്ത്യക്കാര്‍ക്കും പ്രിയങ്കരനായി മാറിയിരിക്കുകയാണ്