ത​ങ്ങ​ള്‍ വ​ള​ര്‍​ത്തു​ന്ന മൃ​ഗ​ങ്ങ​ളു​മാ​യി മ​നു​ഷ്യ​ര്‍​ക്ക് വ​ല്ലാ​ത്തൊ​രു അ​ടു​പ്പം കാ​ണും. എ​വി​ടെ​പ്പോ​യാ​ലും ആ ​മൃ​ഗ​ങ്ങ​ളെ വി​ട്ടു​വ​രാ​ന്‍ ഇ​ത്ത​രം ഉ​ട​മ​ക​ള്‍ അ​ല്‍​പം മ​ടി​ക്കും.

യു​ക്രെ​യ്ന്‍ യു​ദ്ധ​ത്തി​നി​ട​യി​ല്‍ ത​ന്‍റെ നാ​യ​യേ പി​രി​യാ​ന്‍ കൂ​ട്ടാ​ക്കാ​ഞ്ഞ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി അ​ന്ന് വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ സൈബീ​രി​യ​ന്‍ ഹ​സ്‌​കി​യു​മാ​യി വ​ന്നി​റ​ങ്ങി​യ യു​വ​തി​യെ മി​ക്ക​വ​രും അ​ഭി​ന​ന്ദി​ച്ചി​രു​ന്നു.

അ​ത്ത​ര​ത്തി​ലൊ​രു ചൈ​നീ​സ് വ​നി​ത​യെ​ക്കു​റി​ച്ചാ​ണി​ത്. ചൈ​ന​യി​ലെ ജി​യാം​ഗ്സി പ്ര​വി​ശ്യ​യി​ലെ സാ​ന്‍​ക്വിം​ഗ് പ​ര്‍​വ​ത​ത്തി​ലേ​ക്ക് ട്ര​ക്കിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു യു​വ​തി. ഇ​വ​ര്‍​ക്കൊ​പ്പം വ​ള​ര്‍​ത്തു​നാ​യ്ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഈ ​നാ​യ​ക​ളി​ല്‍ ഒ​രെ​ണ്ണം പ​ര്‍​വ​താ​രോ​ഹ​ണ​ത്തി​ന് ത​യാ​റാ​യി​ല്ല. ഒ​ടു​വി​ല്‍ യു​വ​തി സെ​ഡാ​ന്‍ ചെ​യ​ര്‍ സേ​വ​നം ന​ല്‍​കു​ന്ന ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യം തേ​ടി. അ​വ​ര്‍ ഈ ​നാ​യ്ക്ക​ളെ ചു​മ​ന്ന് മു​ക​ളി​ലെ​ത്തി​ച്ചു.


ഒ​രുത​രം പോ​ര്‍​ട്ട​ബി​ള്‍ ക​സേ​ര ഉ​പ​യോ​ഗി​ച്ചാ​ണ് അ​വ​ര്‍ നാ​യ്ക്ക​ളെ പ​ര്‍​വ​ത​ത്തി​ന്‍റെ മു​ക​ളി​ല്‍ എ​ത്തി​ച്ച​ത്. വ​ള​ര്‍​ത്തു​നാ​യ്ക്ക​ളെ പ​ര്‍​വ​തം ക​യ​റാ​ന്‍ സ​ഹാ​യി​ച്ച​വ​ര്‍​ക്ക് 11,000 രൂ​പ യു​വ​തി പ്ര​തി​ഫ​ലം ​ന​ല്‍​കി. ഇ​ക്കാ​ര്യം ചൈ​നീ​സ് സ​മൂ​ഹ മാ​ധ്യ​മ​മാ​യ ഡൂ​യി​നി​ല്‍ അവർ പ​ങ്കു​വ​ച്ചു.

എന്നാൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് ഈ ​"നാ​യ സ്‌​നേ​ഹ​ത്തി​ന്' ല​ഭി​ച്ച​ത്. "ഇ​ത്ത​രം ഇ​ട​ങ്ങ​ളി​ല്‍ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്നാ​ണ് അ​ഭി​കാ​മ്യം' എ​ന്നാ​ണൊ​രാ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. "നാ​യ്ക്ക​ള്‍​ക്കും ഈ ​യാ​ത്ര പു​തി​യ അ​നു​ഭ​വം സ​മ്മാ​നി​ച്ചി​രി​ക്കാം' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.