സാ​ധാ​ര​ണ​യാ​യി മൃ​ഗ​ങ്ങ​ളെ നാ​ല്‍​ക്കാ​ലി​ക​ള്‍ എ​ന്ന് ന​മ്മ​ള്‍ പ​റ​യാ​റു​ണ്ട​ല്ലൊ. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ യു​കെ​യി​ല്‍ ക​ണ്ടെ​ത്തി​യ ഒ​രു നാ​യ്ക്കു​ട്ടി ഈ പേരൊന്ന് മാറ്റിപ്പിടിച്ചിരിക്കുകയാണ്. ആ​ളു​ക​ളി​ല്‍ കൗ​തു​കം സൃ​ഷ്ടി​ക്കുന്ന ഈ നാ​യ്ക്കു​ട്ടിയുടെ പേര് ഏ​രി​യ​ല്‍ എ​ന്നാ​ണ്.

ഗാ​ര്‍​ഡ​ന്‍ സ്റ്റോ​ര്‍ ചെ​യി​ന്‍ ലൊ​ക്കേ​ഷ​നി​ലെ പാ​ര്‍​ക്കിം​ഗ് ലോ​ട്ടി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ഈ ​നാ​യ്ക്കു​ട്ടി​യെ യു​കെ​യി​ലെ മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യ ഗ്രീ​നെ​ക്കേ​ഴ്സ് റെ​സ്‌​ക്യൂ ആണ് ക​ണ്ടെ​ത്തിയത്. അ​വ​രാ​ണ് ലി​റ്റി​ല്‍ മെ​ര്‍​മെ​യ്ഡ് ക​ഥാ​പാ​ത്ര​ത്തിന്‍റെ പേ​രി​ല്‍ ഈ ​നാ​യ്ക്കു​ട്ടി​യെ വി​ളി​ച്ച​ത്.


മൃ​ഗ​ഡോ​ക്ട​ര്‍​മാ​രു​മാ​യി ഗ്രീ​നെ​ക്കേ​ഴ്സ് റെ​സ്‌​ക്യൂ അ​ധി​കൃ​ത​ര്‍ സം​സാ​രി​ക്കു​ക​യു​ണ്ടാ​യി. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഈ ​നാ​യ്ക്കു​ട്ടി​യെ സാ​ധാ​ര​ണ പോ​ലെ ആ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് അ​വ​രു​ടെ പ്ര​തീ​ക്ഷ.

നാ​യ്ക്കു​ട്ടി​യു​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നും അ​വ​ര്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. എ​ന്താ​യാ​ലും ആ​റു കാ​ലു​ക​ളു​ള്ള ഏ​രി​യ​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ഇപ്പോൾ കൗ​തു​ക​മാ​യി​രി​ക്കു​ക​യാ​ണ്.