വെളളത്തിനടിയിലെ ഗര്‍ബ ഡാന്‍സ്; കൗതുകംതന്നെ
Friday, October 20, 2023 11:59 AM IST
രാജ്യം നവരാത്രി ഉത്സവത്തിന്റെ ആവേശത്തിലാണല്ലൊ. ഗര്‍ബയുടെയും ദണ്ഡിയയുടെയും താളമേളങ്ങളും അവയ്ക്കൊപ്പമുള്ള ചടുലമായ ഈണങ്ങളും പലയിടങ്ങളിലും ഉയരുകയാണ്.
സമൂഹ മാധ്യമങ്ങളും നവരാത്രിയുടെ ഭാഗമായി സന്തോഷവും ആശംസകളും പങ്കുവയ്ക്കുന്നൂ. ഇപ്പോഴിതാ ജലത്തിനടിയിലായി ഗര്‍ബാ ഒരുക്കുന്ന ഒരു യുവാവാണ് സമൂഹ മാധ്യമങ്ങളില്‍ താരം.
ജയദീപ് ഗോഹില്‍ എന്നയാളാണ് ഈ താരം. അദ്ദേഹം വെള്ളത്തിനടയിലായി ചുവടുകള്‍ വയ്ക്കുകയാണ്. വിവിധ വാദ്യോപകരണങ്ങള്‍ അദ്ദേഹത്തിന് സമീപമായി കാണാം. കാഴ്ചക്കാരില്‍ ഏറെ കൗതുകം ഈ നൃത്തം സമ്മാനിക്കുന്നു.
നിരവധി കമന്റുകള്‍ ഈ ഗാര്ബയ്ക്ക് ലഭിച്ചു."കഴിവുള്ള വ്യക്തി; സമാനതകളില്ലാത്ത ചുവടുവയ്പ്പ്' എന്നാണൊരാള്‍ കുറിച്ചത്.