"അവരിങ്ങനെയായിരുന്നു'; എഐ വരച്ച ലോക നേതാക്കളുടെ ബാല്യം കാണാം
Tuesday, June 6, 2023 4:52 PM IST
വ്ളാഡിമര്‍ സെലന്‍സ്കി, വ്ളാഡിമര്‍ പുടിന്, നരേന്ദ്ര മോദി, ജോ ബൈഡന്... ഇപ്പോള്‍ ലോകമെമ്പാടും മുഴങ്ങി കേള്‍ക്കുന്ന പേരുകളാണല്ലൊ ഇവയൊക്കെ. തങ്ങളുടെ നേതൃപാടവം നിമിത്തം ഏറെ ആരാധകരെ ഇവര്‍ സൃഷ്ടിച്ചിട്ടുണ്ട്. അതുപോലെതന്നെ വിമര്‍ശകരെയും.
എന്നാല്‍ എത്ര വലിയ നേതാവായാലും, കോടീശ്വരനായാലും ശരി അവര്‍ക്കൊരു ബാല്യകാലം ഉണ്ടാകും. ഇപ്പോഴത്തെ പ്രഗത്ഭര്‍ കുട്ടിക്കാലത്ത് എങ്ങനെ ആയിരുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അത്തരം ഒരു കാഴ്ച ഒരുക്കി നെറ്റിസണെ ഞെട്ടിച്ചിരിക്കുകയാണ് ജനറേറ്റീവ് എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്).
ജനറേറ്റീവ് എഐ സൃഷ്ടിച്ച ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറുന്ന കാലമാണല്ലൊയിത്. ഗാന്ധിജിയടക്കമുള്ളവരുടെ സെല്‍ഫി വിശേഷം ഒരുക്കി എഐ നെറ്റിസണെ ഞെട്ടിച്ചിരുന്നു.
ഇപ്പോഴിതാ എഐ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന് ട്രൂഡോ എന്നിവരെയൊക്കെ കുട്ടികളായി അവതരിപ്പിക്കുകയാണ്. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍, മുന്‍ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് എന്നിവരടക്കം നിരവധി പ്രമുഖരെ എഐ കുട്ടികളാക്കുന്നുണ്ട്.
ഈ ചിത്രങ്ങള്‍ ഏറെ കൗതുകമാണ് കാഴ്ചക്കാര്‍ സമ്മാനിച്ചത്. നിരവധി കമന്റുകള്‍ ചിത്രങ്ങള്‍ക്ക് ലഭിച്ചു. "കിം ജോഗ്-ഉന്‍ മാറിയിട്ടില്ല'എന്നാണൊരാള്‍ കുറിച്ചത്.