വിവാഹ ക്ഷണക്കത്തില്‍ "തല'; ചിത്രം വൈറലാകുന്നു
Monday, June 5, 2023 3:32 PM IST
ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരമാണല്ലൊ എം.എസ്. ധോണി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഇദ്ദേഹം ലോകകപ്പുകളടക്കം നിരവധി കിരീടങ്ങള്‍ ഇന്ത്യക്ക് നേടിക്കൊടുത്തിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചെങ്കിലും ഐപിഎല്ലില്‍ ഏറെ സജീവമാണ് അദ്ദേഹം.ചെന്നെ സൂപ്പര്‍ കിംഗ്സ് ടീമിന്റെ നായകനാണ് അദ്ദേഹം. 2023ലെ ഐപിഎല്‍ കിരീടം സ്വന്തമാക്കിയത് ധോണിയുടെ സിഎസ്കെ ആണ്.
ഇപ്പോഴിതാ ഒരു ആരാധകന്റെ വിവാഹ ക്ഷണക്കത്ത് നിമിത്തം ധോണി സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഛത്തീസ്ഗഢില്‍ നിന്നുള്ള ഒരു ആരാധകനാണ് തന്റെ വിവാഹ കാര്‍ഡില്‍ ധോണിയുടെയും അദ്ദേഹത്തിന്റെ ജേഴ്സി നമ്പര്‍ ഏഴിന്റെയും ചിത്രം പ്രിന്റ് ചെയ്തത്.
മാത്രമല്ല കാര്‍ഡിന്റെ വശത്ത് "തല' എന്ന് എഴുതുകയുമുണ്ടായി. പോരാഞ്ഞിട്ട് തന്റെ വിവാഹ ക്ഷണക്കത്ത് അദ്ദേഹം ധോണിക്ക് അയയ്ക്കുക കൂടിയുണ്ടായി. കല്യാണത്തിന് ധോണി എത്തുമൊ എന്ന ആകാംക്ഷയിലാണ് ഈ ആരാധകന്.
എന്തായാലും ഈ വേറിട്ട കല്യാണക്കുറി വൈറലായി മാറി. നിരവധിപേരാണ് ഈ കുറിയില്‍ പ്രതികരിച്ചത്. "തല എത്തട്ടെ. വിവാഹാശംസകള്‍' എന്നാണൊരാള്‍ കുറിച്ചത്.