"എന്നിട്ടും ഏകാന്തത തന്നെ'; പ്രതിമാസം അഞ്ച് ലക്ഷത്തോളം ശമ്പളമുള്ള യുവാവിന്റെ ദുഃഖം
Monday, April 24, 2023 10:13 AM IST
ജീവിതത്തില്‍ പലര്‍ക്കും പലതരത്തിലുള്ള പ്രശ്‌നങ്ങളും അതിന് അനുബന്ധിയായി ദുഃഖങ്ങളുമൊക്കെ ഉണ്ടാകും. ചിലര്‍ പണം വന്നാല്‍ സര്‍വ ദുഃഖങ്ങളും മാറുമെന്ന് കരുതുന്നു. എന്നാല്‍ അതങ്ങനെയല്ല എന്ന് സ്വാനുഭവത്തിലുടെ നെറ്റിസണ് മുന്നില്‍ വിളിച്ചു പറയുകയാണ് ഒരു യുവാവ്.
കഴിഞ്ഞദിവസം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പിലാണ് ഒരു 24 കാരന്‍ ടെക്കിയുടെ ദുഃഖമുള്ളത്. ബംഗളൂരില്‍ ആമസോണില്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് കക്ഷി.
പ്രതിവര്‍ഷം 58 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്‍റെ ശമ്പളം. അതാതയത് ഏകദേശം അഞ്ച് ലക്ഷത്തിനടുത്ത് പ്രതിമാസം ലഭിക്കുന്നു. എന്നാല്‍ ആളത്ര ഹാപ്പിയല്ല. അതിന് കാരണം ഇദ്ദേഹത്തിന് സമയം ചിലവഴിക്കാന്‍ എനിക്ക് ഒരു കാമുകി ഇല്ല എന്നതാണ്.
ജീവിതത്തില്‍ അസ്വസ്ഥനും തനിച്ചുമാണെന്നാണ് യുവാവ് പറയുന്നത്. തന്‍റെ സുഹൃത്തുക്കള്‍ അവരുടെ ജീവിതത്തിന്‍റെ തിരക്കിലാണെന്നും അദ്ദേഹം പറയുന്നു. താനിനി എന്താണ് ചെയ്യേണ്ടതെന്നാണ് യുവാവ് നെറ്റിസണോട് തിരക്കുന്നത്.
വൈറലായി മാറിയ ഈ കുറിപ്പിനെ ചിലര്‍ ഗൗരവമായി കാണുമ്പോള്‍ മറ്റു ചിലര്‍ അതിനെ തമാശയായി കാണുന്നു. "കഠിനമായ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന ഒരു ലക്ഷപ്രഭുവിന്‍റെ വാക്കുകള്‍' എന്നാണൊരാള്‍ കുറിച്ചത്. "പേടിക്കേണ്ട ബ്രോ സാലറി ഡീറ്റൈലടക്കം പറഞ്ഞ സ്ഥിതിക്ക് പുതിയ കൂട്ടുകാരും കാമുകിയുമൊക്കെ ഉടനെത്തും ലോകമിങ്ങനെയൊക്കെയാണ്' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.