കള്ളന്റെ പേരിനു പകരം മജസ്ട്രേറ്റിന്റെ പേര്, ഉത്തരവിനു പകരം അറസ്റ്റ് വാറന്റ്; എസ്ഐ ആണത്രേ എസ്ഐ
Tuesday, April 15, 2025 1:53 PM IST
മോഷണക്കേസ് പ്രതിയെ കണ്ടെത്താനുള്ള ഉത്തരവ് വായിച്ച മജസ്ട്രേറ്റ് കുറ്റക്കാരന്റെ പേര് കണ്ടൊന്നു ഞെട്ടി. കണ്ണു തിരുമ്മി ഒന്നൂടെ വായിച്ചപ്പോ പിന്നെയും ഞെട്ടി. ഉത്തരവില്‍ കുറ്റക്കാരന്റെ പേരിനു പകരം എഴുതി വെച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ പേരാണ് പിന്നെങ്ങനെ ഞെട്ടാതിരിക്കും.
ആ ഞെട്ടലിന്റെ ബാക്കി മജിസ്ട്രേറ്റിന്റെ പേര് എഴുതിച്ചേർത്ത എസ്ഐയുടെ സസ്പെൻഷനിലാണ് അവസാനിച്ചത്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണു സംഭവം.
മോഷണക്കേസില്‍ പ്രതിയായ രാജ്കുമാറിനോട് കോടതിയില്‍ ഹാജരാകാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നഗ്മ ഖാന് നിര്‍ദേശിച്ചിരുന്നു. പക്ഷേ, കോടതി നിര്‍ദേശം അറസ്റ്റ് വാറണ്ട് ആണെന്നാണ് എസ്ഐ ബൻവാരിലാൽ കരുതിയത്. അദ്ദേഹം അതിനനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിച്ചു.
അതിനിടയിലാണ് പ്രതിയുടെ പേരിന് പകരം മജിസ്ട്രേറ്റിന്റെ പേര് വാറണ്ടില്‍ എഴുതിയത്. അടിസ്ഥാന വിവരം പോലുമില്ലാത്ത ഒരു നിയമപാലകന്റെ അവസ്ഥ പരിതാപകരമാണെന്നും കോടിതി നിർദ്ദേശം വായിച്ചെങ്കിലും നോക്കാമായിരുന്നുവെന്നും മജസിട്രേറ്റ് അഭിപ്രായപ്പെട്ടു.