പ്രണയത്തിനും സുരക്ഷ; കാമുകീകാമുകന്മാർ ഈ പോളിസി ഒന്നു നോക്കിക്കോ
Monday, April 14, 2025 4:12 PM IST
കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്ക് പരസ്പരം വഴക്കുണ്ടാക്കി വേർപിരിയുന്ന പങ്കാളികളുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടേയിരിക്കുകയാണ്. പക്ഷേ, നിങ്ങൾ അങ്ങനെയങ്ങു വേർപിരിയാൻ വരട്ടെ എന്ന നിലയക്കാണ് ഒരു പുതിയ പദ്ധതി വൈറലായത്.
സോഹൻ റോയ് എന്നയാളാണ് സിക്കിഗയ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പദ്ധതി പങ്കുവെച്ചിരിക്കുന്നത്. പ്രണയത്തിനായുള്ള ഒരു ഇൻഷുറൻസ് പോളിസിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
സിക്കിലോവ് ഇന്‍ഷുറന്‍സാണ് പുതിയ പോളിസി അവതരിപ്പിക്കുന്നതെന്നാണ് പറയുന്നത്. പോളിസിയുടെ പ്രത്യേകത കാമുകികാമുകന്മാർക്ക് അവർ ജീവിതത്തിൽ ദീർഘായുസ് ഉറപ്പാക്കാനുള്ളതാണ്. പ്രണയിനികൾ തമ്മിലുള്ള ബന്ധം ഇന്‍ഷുറന്‍സ് കാലാവധിക്ക് ശേഷവും നിലനില്‍ക്കുകയാണെങ്കില്‍, അവരുടെ വിവാഹത്തിന് ധനസഹായം നല്‍കുന്നതിന് മൊത്തം പ്രീമിയത്തിന്റെ 10 മടങ്ങിന് തുല്യമായ തുക അവര്‍ക്ക് തിരിച്ച് ലഭിക്കും.
അതല്ല കാലാവധിക്ക് മുമ്പ് തന്നെ ബന്ധം ഉപേക്ഷിക്കുകയാണെങ്കില്‍ അടച്ച പ്രീമിയം മുഴുവനും നഷ്ടപ്പെടും. ഒരു ഇന്‍ഷുറന്‍സ് കാലാവധി അഞ്ച് വര്‍ഷമാണ്. ഒരോ വര്‍ഷവും പ്രീമിയം അടയ്ക്കണമെന്നും വീഡിയോയില്‍ വിശദീകരിക്കുന്നു.
കമ്പനിയുടെ വെബ്സൈറ്റില്‍ മൂന്ന് ഇന്‍ഷുറന്‍സ് പോളിസികളാണ് നല്‍കിയിരിക്കുന്നത്. 10,000 രൂപ വച്ച് അഞ്ച് വര്‍ഷം അടയ്ക്കാവുന്ന 50,000 രൂപയുടെ പോളിസി. ഈ പോളിസി പ്രകാരം അഞ്ച് വര്‍ഷത്തിന് ശേഷവും നിങ്ങളുടെ ബന്ധം തുടരുകയാണെങ്കില്‍ അഞ്ച് ലക്ഷമാണ് ലഭിക്കുക. രണ്ടാമത്തേത് 25,000 രൂപയുടെ 1,25,000 ന്റെ പോളിസി. ഈ പോളിസി പ്രകാരം 12,50,000 രൂപ അഞ്ച് വര്‍ഷം കഴിഞ്ഞ് ലഭിക്കും.
മൂന്നാമത്തേത് 50,000 രൂപ അടവ് വരുന്ന 2,50,000 ത്തിന്റെ പോളിസി. ഈ പോളിസി പ്രകാരം അഞ്ച് വര്‍ഷമായി ബന്ധം തുടരുന്ന പ്രണയിനികൾക്ക് 25 ലക്ഷം രൂപയാണ് ലഭിക്കുക. ഏപ്രില്‍ ഒന്നാം തീയതിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.