എന്തൊരു കരുതലാണ് ഈ മനുഷ്യന്; ഭാര്യക്ക് ഒരാഴ്ച്ച കഴിക്കാനുള്ളതെല്ലാം ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ച് ഭർത്താവ്
Wednesday, April 9, 2025 3:09 PM IST
രാവിലെ ഒന്നു ജോലിക്ക് പോരണമെങ്കിൽ വീട്ടിലുള്ള എല്ലാവർക്കും രണ്ടും മൂന്നും നേരത്തെ ഭക്ഷണം എങ്ങനെയൊക്കയോ ഉണ്ടാക്കി വെച്ച് ഓടിപിടിച്ച് പോകുന്നവരാണ് സ്ത്രീകൾ. ഇനി ഒരാഴ്ച്ചത്തെ വല്ല പരിപാടിക്കും പോകുകയോ അല്ലെങ്കിൽ സ്വന്തം വീട്ടിലേക്കെങ്ങാനും പോകാനോ ആണെങ്കിൽ ഒരാഴ്ച്ചത്തെ ഭക്ഷണം ഉണ്ടാക്കി വെയ്ക്കണം. ഇതൊക്കെ പൊതുവേ സ്ത്രീകളെ മാത്രം ബാധിക്കുന്ന കാര്യമാണ്.
കാരണം ഭക്ഷണം ഉണ്ടാക്കൽ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്നുള്ള പൊതുബോധത്തിൽ നിന്നും ആളുകൾ അത്രയങ്ങ് മാറിയിട്ടില്ല. പക്ഷേ, റെഡിറ്റിൽ ഒരു യുവതി പങ്കുവെച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്.
പോസ്റ്റിൽ യുവതി ഒരു ഫ്രിഡ്ജിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. അതിൽ കുറേ ഭക്ഷണപൊതികൾ കാണാം. തന്റെ ഭർത്താവ് ബിസനസ് ട്രിപ്പിനു പോകും മുന്പ് തനിക്കായി തയാറാക്കി വെച്ചിരിക്കുന്നതാണ് ഈ ഭക്ഷണം എന്നാണ് യുവതി ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽപറയുന്നത്.
ഓരോ ഭക്ഷണം പൊതിയിലും ഓരോ കുഞ്ഞു കുറിപ്പും എഴുതി ഒട്ടിച്ചിട്ടുണ്ട്. എന്തായാലും സംഗതി വൈറലായി. ഇരുവരെയും വിമർശിച്ചും പിന്തുണച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് വരുന്നത്.