ബന്ധങ്ങളിൽ എന്തെങ്കിലുമൊക്കെ വിള്ളലുകൾ വരുന്പോൾ കാമുകനും കാമുകിയുമൊക്കെ രണ്ടു വഴിക്ക് പിരിയുന്നത് സ്വാഭാവികമാണ്. പിന്നീട് എവിടെയെങ്കിലുമൊക്കെ വെച്ച് അവിചാരിതമായികണ്ടുമുട്ടുന്നവർ ചിലപ്പോൾ പരിചയക്കാരെപ്പോലെ സംസാരിക്കും ചിലർ അപരിചതരായി നിൽക്കും.

പക്ഷേ, ഒരു യുവതി തന്‍റെ അസ്ഥയോർത്ത് എന്ത് വിധിയിത്... വല്ലാത്ത ചതിയിത് എന്നു പറഞ്ഞു പോകുകയാണ്. കാരണം ആദ്യത്തെ പ്രണയ ബന്ധം തകർന്നു. പിന്നീട് മറ്റൊരാളുമായി പ്രണയത്തിലായി. ബന്ധം വിവാഹത്തിലേക്ക് എത്തിയതോടെ കാമുകന്‍റെ മാതാപിതാക്കളെ പരിചയപ്പെടാൻ യുവതി കാമകനുമൊത്ത് ബാറിലെത്തി. പക്ഷേ, അവിടെ എത്തിയ യുവതി ആദ്യമൊന്നു ഞെട്ടി. പിന്നെ എന്തു ചെയ്യും എന്ന ആശയക്കുഴപ്പത്തിലുമായി.

കാരണം മറ്റൊന്നുമല്ല. കാമുകന്‍റെ അച്ഛനുമായി കഴിഞ്ഞ ക്രിസ്മസ് കാലത്ത് ഡേറ്റിംഗിലായിരുന്നു യുവതി. അയാളുടെ രൂപവും ഭാവവുമൊക്കെ കണ്ടപ്പോൾ ഇത്രയും പ്രായമുള്ള മകനുണ്ടെന്നൊന്നും അവൾ കരുതിയിരുന്നില്ല.


സ്കോട്ട്ലാന്‍ഡുകാരിയാണ് യുവതി. കാമുകന്‍റെ അച്ഛന്‍ തന്‍റെ പഴയ കാമുകനായിരുന്നു എന്നറിഞ്ഞതോടെ എന്തു ചെയ്യും എന്നിറിയാത്ത അവസ്ഥയിലാണ് താനെന്നാണ് യുവതി റിലേറ്റീവലി ബോണ്ട് എന്ന പോഡ്കാസ്റ്റില്‍ പറഞ്ഞത്. ജേഡ്, ലോറി എന്നിവരാണ് പോഡ്കാസ്‌റ്റ് നടത്തുന്നത്. ജീവിതം, സ്നേഹം, കുടുംബം എന്നിവയെ കുറിച്ച് സംസാരിക്കാനാണ് ഈ പോഡ്കാസ്റ്റ് ഉപയോഗിക്കുന്നത്.

എന്തായാലും യുവതി ഇപ്പോൾ‌ നാണക്കേടും ആശയക്കുഴപ്പവും മൂലം ആകെ പ്രതിസന്ധിയിലാണ്. നിലവിലെ ബന്ധം അവൾ വളരെ ഗൗരവും ശക്തവുമായി തുടരുന്നുണ്ട്. അതോടൊപ്പം അദ്ദേഹത്തിന്‍റെ അച്ഛനുമായുള്ള ഡേറ്റിംഗ് ഓർമകളും അവരെ പ്രശ്നത്തിലാക്കുന്നുണ്ട്.