പിണങ്ങിപ്പോയ കാമുകിയെ തിരികെ കൊണ്ടുവരണം; അച്ഛന്റെ ചിതാഭസ്മം മോഷ്ടിച്ച് കാമുകൻ
Monday, April 7, 2025 9:53 AM IST
പ്രണയത്തിനും ഒരുമിച്ചു ജീവിക്കാനും വേണ്ടി എന്തു സാഹസവും കാട്ടുന്നവരുണ്ടല്ലേ. തായ്വാനിലെ ഒരു കാമുകൻ ഉപേക്ഷിച്ചു പോയ കാമുകിയെ തിരികെ കൊണ്ടുവരാൻ ചെയ്തത് എന്താണെന്നോ? അവളുടെ അച്ഛന്റെ ചിതാഭസ്മം മോഷ്ടിച്ചു.
നിനേക്കേറ്റവും പ്രിയപ്പെട്ട അച്ഛന്റെ ചിതാഭസ്മം എന്റെ കയ്യിലാണ്. അത് തിരികെ വേണമെങ്കിൽ ഒരുമിച്ചു ജീവിക്കണമെന്നാണ് കാമുകന്റ ഡിമാൻഡ്. കാമുകന്റെ പേര് എൽവി. കോഴി കർഷകനായ ഇദ്ദേഹത്തിന് 57 വയസുണ്ട്. കാമുകിയുടെ പേര് ടാങ്. ഇവർക്ക് 48 വയസും. ഇരുവരും 15 വർഷത്തെ പ്രണയത്തിനുശേഷമാണ് പിരിയുന്നത്.
2023 ലാണ് ഇരുവരും വേർപിരിയുന്നത്. എൽവിയുടെ വർധിച്ചുവരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബത്തെ വളരെയധികം ആശ്രയിക്കുന്നതും മൂലം അവനോടൊപ്പം ഒരു ഭാവി കാണാത്തതിനാലാണ് ടാങ് അദ്ദേഹവുമായുള്ള ബന്ധം ഉപേക്ഷിച്ചത്. അതോടെ അവനുമായുള്ള എല്ലാ ബന്ധങ്ങളും അവൾ അവസാനിപ്പിച്ചിരുന്നു.
പക്ഷേ, വേർപിരിയലുമായി പൊരുത്തപ്പെടാൻ കഴിയാതെ എൽവി,കഴിഞ്ഞ രണ്ട് വർഷമായി തന്റെ മുൻ പങ്കാളിയെ ആവർത്തിച്ച് ഭീഷണിപ്പെടുത്തി. 2023 മെയ് മാസത്തിൽ, ടാങിന്റെ പിതാവിന്റെ ചിതാഭസ്മം സൂക്ഷിച്ചിരുന്ന സെമിത്തേരിയിൽ അദ്ദേഹം സന്ദർശനം ആരംഭിച്ചു, അവരുടെ ബന്ധം തുടരാൻ ഒരു അവസരം നൽകാൻ ടങിനുമേൽ സമ്മർദ്ദം ചെലുത്താനുള്ള ഒരു തന്ത്രം അന്വേഷിച്ചാണ് എൽവി അസെമിത്തേരി സന്ദർശനം നടത്തിയിരുന്നത്.
അങ്ങനെ സ്ഥിരമായ സെമിത്തേരി സന്ദർശനത്തിനൊടുവിൽ 2023 ആഗസ്റ്റ് ആയപ്പോഴേക്കും ചിതാഭസ്മം സൂക്ഷിച്ചിരുന്ന കലശം ലവ് മോഷ്ടിച്ചു. ഏകദേശം നാല് മാസങ്ങൾക്ക് ശേഷം, അയാൾ ടാങിന്റെ വീട്ടിൽ പോയി അവളുടെ പിതാവിന്റെ ഛായാചിത്രം പുറത്ത് വച്ചു. ആ സമയത്ത്, കലശം നഷ്ടപ്പെട്ടതായി അവൾ അറിഞ്ഞിരുന്നില്ല അതുകൊണ്ടു തന്നെ ടങ് ഭീഷണി അവഗണിച്ചു.
2024 ഫെബ്രുവരിയിൽ വാലന്റൈൻസ് ദിനത്തിന് തൊട്ടുമുമ്പ് ലവ് ടാങിന് ഒരു ഭീഷണി കത്ത് അയച്ചു. മോഷ്ടിച്ച കലശത്തിന്റെ ചിത്രങ്ങളും അവൾ മടങ്ങി വന്നില്ലെങ്കിൽ "ഇനി ഒരിക്കലും തന്റെ അച്ഛനെ കാണില്ല" എന്ന സന്ദേശവും അതിൽ ഉണ്ടായിരുന്നു. തുടർന്ന് ടാങ് പോലീസിൽ വിവരം അറിയിച്ചു.
അന്വേഷണത്തിനിടെ, പോലീസ് സെമിത്തേരി പരിശോധിച്ചപ്പോൾ കലശം സൂക്ഷിച്ചിരുന്ന അറ തകർത്തതായും ചാരം നഷ്ടപ്പെട്ടതായും കണ്ടെത്തി.വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് എൽവി ഇതിനകം ജയിലിലടയ്ക്കപ്പെട്ടിരുന്നു. പോലീസ് ചോദ്യം ചെയ്യലിൽ കലശം മോഷ്ടിച്ചതായി അദ്ദേഹം നിഷേധിച്ചെങ്കിലും, നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ കോഴി ഫാമിന് സമീപം ഒളിപ്പിച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വിശ്വസിച്ചു.
ഒടുവിൽ, മാർച്ച് 28 ന്, പോലീസ് കലശം കണ്ടെടുത്ത് ടാങിന് തിരികെ നൽകി.ഇപ്പോൾ എൽവിക്കെതിരെ മോഷ്ടിക്കൽ, ശവസംസ്കാര വസ്തുക്കൾക്ക് കേടുപാടുകൾ വരുത്തൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ കൂടി ചുമത്തിയിട്ടുണ്ട്.