സിംഹവാലിൽ പിടിച്ചുവലിച്ച് സ്കൂൾ വിദ്യാർഥി! ചിരി കണ്ണീരായി മാറുമെന്നു താക്കീത്
Thursday, April 3, 2025 2:34 PM IST
സിംഹത്തിന്റെ വാലിൽ പിടിച്ചു കളിക്കുന്ന സ്കൂൾ വിദ്യാർഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഭീതി പരത്തി. ദൃശ്യങ്ങൾ തുടങ്ങുന്പോൾ വീടിന്റെ വരാന്തയിൽ ചങ്ങല കൊണ്ടു ബന്ധിച്ചിരിക്കുന്ന സിംഹത്തിന്റെ വാലിൽ പിടിച്ചുവലിക്കുന്ന ആൺകുട്ടിയെ കാണാം.
കുട്ടിയുടെ പുറത്ത് സ്കൂൾ ബാഗ് ഉണ്ട്. കുട്ടിയുടെ അതിരുകടന്ന കുസൃതി മൊബൈലിൽ ചിത്രീകരിക്കുന്നവരെയും ദൃശ്യങ്ങളിൽ കാണാം. വീഡിയോയ്ക്കെതിരേ വ്യാപക വിമർശനമാണ് ഉയർന്നത്. സിംഹത്തെ ഉപദ്രവിക്കുന്നതിലായിരുന്നു പലർക്കും വിഷമം.
"സിംഹം കെട്ടുപൊട്ടിച്ചാൽ, ചിരി കണ്ണീരായി മാറും' എന്ന താക്കീതും ചിലർ നൽകി. സംഭവം നടന്നത് എവിടെയാണെന്നു വ്യക്തമല്ല. വീട്ടിൽ വന്യമൃഗങ്ങളെ വളർത്താൻ നിയമം അനുവദിക്കാത്തതുകൊണ്ട് ഇന്ത്യയിലാകാൻ വഴിയില്ല.