ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം; വളർത്തു നായയുടെ ആക്രമണത്തിൽ വൃദ്ധക്ക് മുഖത്തിന്റെ പാതി നഷ്ടമായി
Tuesday, April 1, 2025 10:47 AM IST
വളർത്തു നായ്ക്കൾ ചിലപ്പോഴൊക്കെ അക്രമകാരികളാകാറുണ്ട്. അവരുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുണ്ട്. ഗുരുതര ആക്രമണത്തിൽ പരിക്കേൽക്കുന്നവരുമുണ്ട്. ചിലർക്ക് ഗുരുതര പരിക്കേൽക്കുകയും അത് കാലാകാലത്തോളം മാറാതെ നിൽക്കുകയും ചെയ്യും.
കഴിഞ്ഞ ബുധനാഴ്ചയാണ് ടെക്സാസിലുള്ള 76 വയസുള്ള സ്ത്രീയെ അയൽവാസിയുടെ രണ്ട് പിറ്റ്ബുൾ നായ്ക്കൾ ആക്രമിച്ചത്. ആക്രമണം അതിഭീകരമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യോവോ റാൻഡിൽ എന്ന സത്രീ സ്വന്തം വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്നു. അവിടെ വെച്ചാണ് ആക്രമണം ഉണ്ടായത്. പെട്ടന്നുള്ള ആക്രമണത്തിൽ ഒന്നും ചെയ്യാൻ സാധിക്കാതിരുന്ന വൃദ്ധയുടെ
മുഖത്തിന്റെ ഒരു ഭാഗം നായ കടിച്ചു മുറിച്ചതായാണ് റിപ്പോർട്ടുകൾ.
സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ ലഭ്യമാണ്. യോവോൺ റാൻഡിൽ വീട്ടുമുറ്റത്തു കൂടി നടക്കുമ്പോഴാണ് എതിർവശത്തുള്ള ഒരു വീട്ടിൽ നിന്നും രണ്ട് നായ്ക്കൾ അവരുടെ നേരെ ഓടിയെത്തി ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവരുടെ മുഖത്തും കൈകളിലുമാണ് പരിക്കേറ്റിരിക്കുന്നത്.
നായ്ക്കൾ തന്റെ നേരെ ഓടി വരുന്നത് കണ്ട് യോവോൺ റാൻഡിൽ ഓടി മാറാൻ ശ്രമിക്കുന്നുണ്ട് പക്ഷേ, അതിനു മുന്പേ നായ്ക്കൾ അവരെ കീഴ്പ്പെടുത്തി. ആ നിമിഷത്തെക്കുറിച്ച് ഇപ്പോൾ തനിക്ക് ഓർക്കാൻ പോലും സാധിക്കുന്നില്ലെന്നാണ് യോവോൺ റാൻഡിൽ പ്രതികരിച്ചത്.
യോവോണിന്റെ നിലവിളികേട്ടാണ് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മകനും നായയുടെ ഉടമയും ഓടിയെത്തുന്നത്. നായ്ക്കൾ കൂട്ടിൽ നിന്നും പുറത്തു പോയത് അറിഞ്ഞില്ലെന്നായിരുന്നു ഉടമയുടെ പ്രതികരണം. നായ്ക്കളെ നിയന്ത്രിക്കാൻ സാധിക്കാത്തവർ അവയെ വളർത്താൻ നിൽക്കരുതെന്നു യോവോൺ പറഞ്ഞു.
യോവോൺ നിലവിളിക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന ഇവരുടെ മകനും മറ്റൊരു അയൽവാസിയായ നായ്ക്കളുടെ ഉടമയും എത്തിയാണ് പിന്നീട് ഇവിടെ രക്ഷിച്ചത്. നായ്ക്കൾ കൂട്ടിൽ നിന്നും പുറത്ത് പോയത് താൻ അറിഞ്ഞില്ലെന്നാണ് ഉടമയുടെ വാദം. എന്തുതന്നെയായാലും സ്വന്തം നായ്ക്കളെ നിയന്ത്രിക്കാൻ അറിയാത്തവർ അവയെ വളർത്താൻ നിൽക്കരുതെന്ന് യോവോൺ റാൻഡിൽ പിന്നീട് പറഞ്ഞത്.