തത്തക്കോഴിയോ, കോഴിതത്തയോ? ഇങ്ങനെയൊന്നു പറ്റിക്കല്ലടോ...
Monday, March 31, 2025 10:32 AM IST
ഇന്നത്തെ കാലത്ത് ചിലർ പറ്റിക്കപ്പെട്ട രീതി അറിയുന്പോൾ ഇതെങ്ങനെ എന്നു ചോദിച്ചു പോകും. കാരണം സംഭവം തട്ടിപ്പാണെന്നു ഒറ്റ നോട്ടത്തിലെ മനസിലാകും. പക്ഷേ, പറ്റിക്കപ്പെട്ടവർക്കു അതൊണ്ടു മനസിലാകുകയുമില്ല.
അടുത്തിടെ പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നുള്ള ഒചു ചിത്രം വൈറലായിരുന്നു. റെഡിറ്റിലാണ് ചിത്രം പങ്കുവെയ്ക്കപ്പെട്ടത്. ഓൺലൈനിൽ ഒരു തത്തയെ വിൽക്കാൻ വെച്ചിരിക്കുന്നു. വില 6,500 രൂപ. തത്തകൾ കുറഞ്ഞ വിലയ്ക്ക് എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരുന്നത്.
പക്ഷേ, അത് വാങ്ങിക്കുന്നവൻ തത്തയെയും കോഴിയെയും കണ്ടിട്ടുണ്ടാകരുത്. കാരണം, ഒറ്റ നോട്ടത്തിലെ അത് ഒരു കോഴിയാണെന്ന് മനസിലാകും. പക്ഷേ, കോഴിക്ക് പച്ച നിറം അടിച്ചിട്ടുണ്ട്. പക്ഷേ, തത്തയാണെന്നാണ് വില്പനക്കാരൻ പറയുന്നത്.
എന്തായാലും ചിത്രവും കുറിപ്പും വൈറലായിട്ടുണ്ട്. തത്ത വളരെ ക്യൂട്ടായിരിക്കുന്നുവെന്നാണ് ഒരാൾ കമന്റ് ചെയ്തത്. തത്തകളും മറ്റെല്ലാ പക്ഷികളും ഇവിടെ ലഭ്യമാണ്. തൊപ്പിക്ക് സമാനമായ രീതിയിൽ തലയിൽചുവന്ന നിറമുള്ള കറാച്ചിനീസ് കകാരിക എന്ന തത്ത ഉണ്ടോന്നു ചോദിക്കൂ എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.