കാന്പസിൽ നടക്കാനിറങ്ങി പടുകൂറ്റൻ മുതല!
Wednesday, March 26, 2025 2:01 PM IST
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) മുംബൈ പവായ് കാമ്പസിൽ രാത്രിനടത്തത്തിനിറങ്ങിയ ജീവിയെ കണ്ടവർ ഞെട്ടി. പടുകൂറ്റൻ മുതലയാണു കാന്പസിലെ റോഡിലൂടെ അലസമായി ഇഴഞ്ഞുനീങ്ങിയത്.
സമീപത്തുള്ള പത്മാവതി ക്ഷേത്രത്തിലെ തടാകത്തിൽനിന്നാണു മുതല കാന്പസിൽ കടന്നത്.
കഴിഞ്ഞദിവസം രാത്രി ഏഴിനും എട്ടിനും ഇടയിലായിരുന്നു പേടിപ്പെടുത്തുന്ന കാഴ്ച.
സംഭവമറിഞ്ഞ ഉടൻ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ അവിടെനിന്നു സുരക്ഷിതമായി മാറ്റി. മുതല കാന്പസിലൂടെ സഞ്ചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതാദ്യമായിട്ടല്ല കാന്പസിനുള്ളിൽ മുതല വരുന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.