വില കൂടിയ വസ്ത്രത്തിലല്ലോ കാര്യം... വിവാഹ ദിനത്തിൽ ജീൻസും ഷർട്ടും ധരിച്ചെത്തിയ ദന്പതികളെ പിന്തുണച്ചു വിമർശിച്ചും ആളുകൾ
Monday, March 24, 2025 12:49 PM IST
ഒരു വിവാഹം ആകുന്പോഴേക്കും വരനും വധുവിനും എത്ര വില കൂടിയസ്ത്രങ്ങൾ വേണം. വിവാഹദിത്തിൽ, വിവാഹത്തലേന്ന്, വിവാഹപ്പിറ്റേന്ന് അങ്ങനെ അങ്ങനെ ഓരോ സന്ദർഭങ്ങൾക്കനുസരിച്ച് മാറി മാറി ഇടാൻ മനോഹരവും ആരെയും ആകർഷിക്കുന്നതുമായ വസ്ത്രങ്ങൾ വേണം. ഇതിനു പകരം ഒരു ജീൻസും ഷർട്ടും ധരിച്ച വനെയും വളരെ കാഷ്വലായി വസ്ത്രം ധരിച്ച വധുവിനെയുമൊന്നു സങ്കൽപ്പിച്ചു നോക്കൂ. അത്രക്കങ്ങ് ശരിയാകുന്നില്ലല്ലേ.
എന്നാൽ, ഇതൊക്കെ ഒകെയാണെന്നു പറയുകയാണ് അമേരിക്കയിലെ ഒരു ദമ്പതികൾ. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് അവർ ഇത്തരത്തിൽ വളരെ കാഷ്വലായ വസ്ത്രങ്ങൾ ധരിക്കുകയും ഏറ്റവും ലളിതമായ രീതിയിൽ വിവാഹ വിരുന്നൊരുക്കുകയും ചെയ്തത്.
ഇരുത്തിരണ്ടുകാരിയായ ആമി ബാരൺ ഉറ്റ സുഹൃത്തായ യ ഹണ്ടറിനെ ജനുവരിയിലാണ് വെസ്റ്റ് വിർജീനിയയിലെ ഒരു പബ്ലിക് ലൈബ്രറിയിൽ വച്ച് വിവാഹം കഴിച്ചത്. വിവാഹത്തിനായി, ദമ്പതികൾ 1000 ഡോളറിന്റെ ബജാറ്റാണ് നിശ്ചയിച്ചത്. പക്ഷേ, വിവാഹത്തോടെ കുടുംബത്തെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടുവെന്നാണ് വധു പറയുന്നത്. ദമ്പതികൾ ഒരു ജോഡി ഡെനിമിനൊപ്പം കറുപ്പും വെളുപ്പും നിറത്തിലുള്ള ചെക്ക് ഷർട്ടുകളാണ് ധരിച്ചത്. വധു ബാരൺ തന്റെ വിവാഹത്തിനായി ഒരു മിനിമൽ, എലിജിക് ടിയാരയും ധരിച്ചു.
ദമ്പതികൾ കൗബോയ് ബൂട്ടുകൾക്കായി 300 ഡോളറും ചെലവഴിച്ചു. 480 ഡോളറിന് ഒരു ഫോട്ടോഗ്രാഫറെ നിയമിച്ചു. ചെലവ് കുറക്കാനായി വധു ബാരൺ അവരുടെ മേക്കപ്പും മുടിയും സ്വയം ചെയ്തു. ഭക്ഷണവും സംഗീതവും അവർ തന്നെ ക്രമീകരിച്ചു. നിരവധിപ്പോർ സമൂഹമാധ്യമങ്ങളിൽ ർ ദമ്പതികളുടെ തീരുമാനത്തെ പിന്തുണച്ചപ്പോൾ, മറ്റ് പലരും അവരുടെ തെരഞ്ഞെടുപ്പിനെ വിമർശിച്ചു. "ആരെങ്കിലും എന്ത് പറഞ്ഞാലും നിങ്ങൾ സന്തുഷ്ടരാണെങ്കിൽ! ശരിയായ കാര്യം ചെയ്തുവെന്നെണ് ഞാൻ കരുതുന്നതെന്നായിരുന്നു ഒരു ഉപഭോക്താവ് പറഞ്ഞത്.