സോറി ഈ വീടു പോറ്റയല്ലോ; ഞങ്ങളറിയാതെയോ? വളരെക്കാലത്തിനു ശേഷം വീട്ടിലേക്കു മടങ്ങിയെത്തിയ ഉടമകൾ ഞെട്ടി
Friday, March 21, 2025 12:23 PM IST
കുറെ നാൾ മറ്റെവിടെയെങ്കിലും താമസിച്ചിട്ട് സ്വന്തം വീട്ടിലേക്ക് മടങ്ങി വരുന്പോൾ വീട് വിറ്റെന്ന് പറഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും. ആ അവസ്ഥയിലാണ് ഇപ്പോൽ അരിസോണയിലെ ദന്പതികൾ. ഈ ദന്പതികൾ അറിയാതെ രണ്ടു പേരാണ് 1.72 കോടി രൂപയ്ക്ക് അവരുടെ വീട് വിറ്റത്.
ആൻഡ്രിയ ടേണറും അവരുടെ മുൻ ഭർത്താവ് കെയ്ത്തിനുമാണ് ഈ ദുരനുഭവം ഉണ്ടായത്. ഇരുവരും വീടു വിറ്റു പോയതറിഞ്ഞ് ആകെ തകർന്നു പോയി. മാരിക്കോപ്പ കൗണ്ടി റിക്കാർഡ് ഓഫീസ് വെബ്സൈറ്റിലും വീടു വിറ്റു പോയതാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
"ഇതെന്റെ വീടാണ്. എപ്പോഴും ഇതായിരുന്നു ഞങ്ങളുടെ വീട്, എന്റെ കുട്ടികളെ വളർത്തിയതും ഇവിടെയാണ്' വീടു വിറ്റു പോയ വിവരം അറിഞ്ഞു ആൻഡ്രിയ പറഞ്ഞു.
ആൻഡ്രിയയും കെയ്ത്തും വിവാഹം കഴിഞ്ഞ കാലത്ത് ഇവിടെയാണ് ജീവിച്ചിരുന്നത്. കുറേ നാൾ അവിടെ താമസിച്ച ശേഷം ആൻഡ്രിയഅവിടെ നിന്നും താമസം മാറി. കെയ്ത്താകട്ടെ ട്രക്ക് ഡ്രൈവറായിരുന്നിതാനാൽ പലപ്പോഴും ദീർഘദൂര ഓട്ടങ്ങളിലായിരിക്കും. അതുകൊണ്ട് വീട്ടിൽ ആളും അനക്കവും വളരെ കുറവാണ്. മിക്കവാറും അടഞ്ഞു കിടക്കുകയാണ് ചെയ്യാറ്.
ഇത് സ്ഥിരമായി ശ്രദ്ധിച്ചിരുന്ന ആരോൾ പോൾമാന്റീനർ, ലെഡെറ ഹോളനുമാണ് തട്ടിപ്പു നടത്തിയത്. ഇരുവരും ആരുമില്ലാത്ത തക്കം നോക്കി വീട്ടിൽ അതിക്രമിച്ചു കയറി. അവിടെയുണ്ടായിരുന്ന രേഖകളെല്ലാം കൈക്കലാക്കി. പിന്നീട് ലെഡെറെ താൻആൻഡ്രിയയാണെന്ന വ്യാജേന വീട് വിറ്റു. രേഖകളിലെല്ലാം കൃത്രിമത്വം കാണിച്ചും വ്യാജ ഒപ്പും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.