എല്ലാവരും കല്യാണത്തിനു വരണം; വരുന്നതൊക്കെ കൊള്ളാം വിരുന്നിനുള്ള കാശ് കൂടി കൈയിൽ കരുതണം
Tuesday, March 18, 2025 10:24 AM IST
ഇറ്റലിയിലെ ഫ്ളോറൻസിൽ അടുത്തിടെ ഒരു കല്യാണം നടന്നു. വിളിച്ചവരൊക്കെ കല്യാണത്തിനു വന്നു. പക്ഷേ, കല്യാണ വിരുന്നുണ്ണണമെങ്കിൽ ഒരാൾ ഏകദേശം 3600 രൂപ (40 യൂറോ) നൽകണം. കല്യാണത്തിൽ പങ്കെടുത്ത ഒരാൾ റെഡിറ്റിൽ ഇതിനെക്കുറിച്ചിട്ട കുറിപ്പിലൂടെയാണ് ഈ വിചിത്ര രീതി സമൂഹ മാധ്യമങ്ങളിൽചർച്ചയായത്.
ഡെസ്റ്റിനേഷൻ കല്യാണങ്ങൾക്കു പങ്കെടുക്കുന്നതു തന്നെ ചെലവേറിയ കാര്യമാണ്. അതിനൊപ്പം ഇങ്ങനെയൊരു ചെലവ് അസാധാരണമാണ്. ഇത് വളരെ വൃത്തികെട്ട സമീപനമായിപ്പോയി. വിവാഹത്തിനെത്തുന്നവർക്ക് ഭക്ഷണം നൽകേണ്ടത് ക്ഷണിച്ചവരാണ്. തുടങ്ങി അതിഥികളെ പിന്തുണച്ച് നിരവധി കമന്റുകൾ കുറിപ്പിനു താഴെ വന്നു.
ദീർഘദൂരം സഞ്ചരിച്ചെത്തുന്ന അതിഥികൾക്ക് നന്ദി സൂചകമായിഎന്തെങ്കിലും നൽകാൻ സാധാരണ ഡെസ്റ്റിനേഷൻ വെഡിംഗുകളിൽ ആതിഥേയർ ശ്രദ്ധിക്കാറുണ്ട്. "എന്റെ അനന്തിരവൾ ഡെസ്റ്റിനേഷൻ വെഡിംഗ് നടത്തിയപ്പോൾ എനിക്ക് വിമാനത്തിന്റെയും ട്രെയിനിന്റെയും ടിക്കറ്റേ ചെലവായുള്ളു. വിവാഹം നടക്കുന്ന സ്ഥലത്തേക്ക് എത്താനുള്ള നൗകയുടെ പണം അവരാണ് നൽകിയത്. മാത്രവുമല്ല എനിക്ക് തമാസിക്കാൻ സൗജന്യമായൊരു മുറിയും ഒരുക്കിയിരുന്നു.' എന്നാണ് ഒരാൾ പറഞ്ഞത്.
അതിഥികൾ വിരുന്നിനു പണം നൽകേണ്ടിവന്നാൽ അതിൽ പങ്കെടുക്കാൻ സമ്മർദ്ദം ചെലുത്തരുതെന്ന് പലരും അഭിപ്രായപ്പെട്ടു. "നിങ്ങൾക്ക് 40 യൂറോയിൽ താഴെ വിലയ്ക്ക് വേറെ സ്ഥലത്തു നിന്നും അത്താഴം ലഭിക്കും. വിവാഹത്തിന് പോയുള്ള ഈ ചെലവഴിക്കൽ ഉപേക്ഷിക്കാം. ഇനി കയ്യിൽ പണമുള്ളവർക്ക് ഈ ഓപ്ഷൻ സ്വീകരിക്കാം. "വിവാഹത്തിൽ വരനെയും വധുവിനെയും കണ്ടുമുട്ടുക. അവർക്ക് ആശംസകൾ നേരുക.പണം നൽകി അത്താഴം കഴിക്കേണ്ടതില്ലെന്നും അഭിപ്രായം ഉയർന്നു. സ്വാഗത അത്താഴത്തിന് പണം നൽകേണ്ടതില്ല." ചർച്ച മറ്റ് അസാധാരണമായ വിവാഹ ചെലവുകളെക്കുറിച്ചുള്ള സംഭാഷണങ്ങളിലേക്കും നയിച്ചു. ഒരു ഉപയോക്താവ് ഒരു അത്ഭുതകരമായ വ്യക്തിപരമായ അനുഭവം പങ്കുവെച്ചു: "എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു, അദ്ദേഹം എന്നെ അവരുടെ വിവാഹത്തിന് ക്ഷണിച്ചില്ല, പക്ഷേ അതിനുള്ള ചെലവായി 250 ഡോളർ നൽകാൻ എന്നോട് ആവശ്യപ്പെട്ടു. ഇങ്ങനെയുള്ള പ്രവർത്തികൾ തീർത്തും മോശമാണെന്ന് അദ്ദേഹവും അഭിപ്രായപ്പെട്ടു.