ഇതൽപ്പം പ്രൊഫഷണലാണ്; കാമുകിയാകാം ഒന്നു കാണാൻ ലക്ഷങ്ങൾ നൽകണം
Friday, March 14, 2025 9:54 AM IST
കാമുകിയെ കാണാൻ പോകുന്പോൾ കാമുകൻ നൽകുന്നത് ചോക്ലേറ്റോ, പൂക്കളോ ഒക്കെയായിരിക്കും. അൽപ്പം വില കൂടിയ സമ്മാനങ്ങളാണെങ്കിൽ അത് സ്വർണമോ, പ്ലാറ്റിനമോ, ഗാഡ്ജെറ്റുകളോ മറ്റോ ആകും.
പക്ഷേ, ഇവിടെ ഒരു കാമുകി കാമുകൻമാർക്ക് തന്നെ കാണണമെങ്കിൽ ലക്ഷങ്ങളാണ് കൈപ്പറ്റുന്നത്. ഇതാണ് ഈ കാമുകിയുടെ വരുമാന മാർഗം. സംഭവം ഒരു പ്രൊഫഷണൽ കാമുകിയാണിത്. ആ പെൺകുട്ടിയുടെ തൊഴിൽ കാമുകി എന്നതാണ്.
ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നിന്നുള്ള 24 കാരിയായ യുവതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോടീശ്വരിയാകാൻ ആഗ്രഹിക്കുന്ന ഈ യുവതിയുടെ പേര് റൂബി ജോഡ് എന്നാണ്. ഓരോ വർഷവും പ്രൊഫഷണൽ കാമുകിയായി ലക്ഷകണക്കിന് രൂപ സന്പാദിച്ച് അതുപയോഗിച്ച് ആഢംബര യാത്രകൾ, വിലകൂടിയ സാധനങ്ങളും സമ്മാനങ്ങളുമൊക്കെ വാങ്ങിക്കുക എന്നതാണ് യുവതിയുടെ ഹോബി.
സിംഗപ്പൂരിൽ നിന്നുള്ള ഒരാൾ തന്നെ കാണുന്നതിനായി മൂന്നര ലക്ഷം രൂപയോളം ചെലവഴിച്ചുവെന്നും എന്നാൽ തങ്ങൾക്ക് ഒരുമിച്ച് ഇരിക്കാൻ സമയം കിട്ടിയില്ലെന്നും ടിക്ടോക്ക് വീഡിയോയിലൂടെ റൂബി പറയുന്നു. മൂന്ന് മിനിറ്റ് നേരം മാത്രം യുവതിയെ കാണാനാണ് ഈ തുക ചെലവഴിച്ചത്.
പക്ഷേ, വിമാനയാത്രയ്ക്കിടയിലും ബിസിനസ് ക്ലാസ് ലോഞ്ചിലുമായി ആകെ വളരെ കുറച്ച് നേരമാണ് ഞങ്ങൾ കണ്ടത് എന്നും റൂബി പറയുന്നു. ഹോട്ടലിന്റെ പതിനെട്ടാം നിലയിലായിരുന്നു യുവതി. അയാൾ എട്ടാം നിലയിലും. വിമാനയാത്രയ്ക്കിടയിലും ഓരോ വിമാനയാത്രയ്ക്ക് മുമ്പ് ബിസിനസ് ക്ലാസ് ലോഞ്ചിൽ വെച്ചുമാണ് ഞങ്ങൾ കുറച്ചുനേരം കണ്ടത്. .
തന്നെ കാണുന്നതിന് പണത്തിനു പുറമേ വില കൂടിയ സമ്മാനങ്ങൾ നൽകി എന്നുമാണ് യുവതി പറയുന്നത്. എന്തായാലും, ടിക്ടോക്കിൽ വീഡിയോ വൈറലായതോടെ നിരവധിപ്പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഇത് തികച്ചും വിചിത്രമായ ജീവിതരീതിയാണെന്നും ഇതിനെ ജോലി എന്ന് വിശേഷിപ്പിക്കാനാവില്ലെന്നുമായിരുന്നു കമന്റുകളിലേറെയും.