എന്റെ പ്രതികരണങ്ങൾ അൽപ്പം ഉച്ചത്തിലായാൽ എന്നോട് ക്ഷമിക്കൂ; ഈ ചോക്ലേറ്റുകളും ഇയർപ്ലഗുകളും ഉപയോഗിച്ച് നിങ്ങളുടെ യാത്ര കൂടുതൽ മധുരമാക്കൂവെന്ന് ഒരു ക്യൂട്ട
Thursday, March 13, 2025 12:38 PM IST
കുഞ്ഞുങ്ങളെയും കൊണ്ട് യാത്ര ചെയ്യുന്നത് ചിലപ്പോഴൊക്കെ ബുദ്ധിമുട്ടാകാറുണ്ട്. അവർ വാശിപിടിച്ച് കരയുന്പോൾ അത് മറ്റുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടാകും എന്നുള്ളതാണ് ഏറ്റവും വലിയപ്രശ്നം. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേൾക്കുന്പോൾ ചിലർക്ക് അതിൽ ദേഷ്യം വരും. മറ്റു ചിലർ മാതാപിതാക്കളോട് സഹാനുഭൂതിയോടെ പെരുമാറും.
എന്നാൽ അത്തരമൊരു സാഹചര്യത്തെ നേരിടാൻ മാതാപിതാക്കൾ എന്തെങ്കിലും പദ്ധതിയിട്ടിട്ടുണ്ടെങ്കിലോ? ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് നവജാതശിശുവുമായി യാത്ര ചെയ്യുന്ന ദമ്പതികൾ വിമാനത്തിനുള്ളിൽ തങ്ങളുടെ സഹയാത്രികർക്ക് സുഖകരമായ അനുഭവം ഉറപ്പാക്കാനായി ചില പദ്ധതികളുമായാണ് വിമാനത്തിൽ കയറിയത്.
കുഞ്ഞ് കരഞ്ഞേക്കാമെന്നും സഹയാത്രികർക്ക് അസ്വസ്ഥത ഉണ്ടാകുമെന്നും അതിനു മുൻ കരുതലനും ഈ സാഹചര്യത്തോടുള്ള സഹയാത്രികരുടെ പെരുമാറ്റത്തിന് നന്ദി സൂചകമായി ചെറിയ ഹാംപറുകളുമായാണ് അവർ വിമാനത്തിൽ കയറിയത്.
അവരുടെ 'കംഫർട്ട് പാക്കറ്റുകളിൽ' ചോക്ലേറ്റുകൾ, ഇയർപ്ലഗുകൾ, മധുരപലഹാരം എന്നിവ ഉണ്ടായിരുന്നു. കുഞ്ഞിന്റെ പേര് ജെറമിയ എന്നും അവന് ആറു മാസം പ്രായമുണ്ടെന്നുമുള്ള സന്ദേശവും അതിൽ ഉണ്ടായിരുന്നു.
'വിമാനത്തിനുള്ളിൽ ഉണ്ടാകുന്ന ഏതെങ്കിലും നാടകീയ രംഗങ്ങൾക്ക് ജെറമിയ തന്നെ മുൻകൂട്ടി ക്ഷമ ചോദിക്കുകയും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്യുന്ന സന്ദേശമാണുള്ളത്. "ഹലോ, ദയവുള്ള അപരിചിതൻ! എന്റെ പേര് ജെറമിയ, ഇന്ന് എന്റെ ആദ്യത്തെ വിമാന യാത്രയാണ്! എനിക്ക് ആറു മാസം മാത്രം പ്രായമുള്ളതിനാൽ, എനിക്ക് അൽപ്പം ദേഷ്യം വന്നേക്കാം - എന്റെ ചെവി കേൾക്കത്തപോലെ പെരുമാറിയേക്കാം. എന്റെ വയറു തമാശയായി തോന്നിയേക്കാം, എന്റെ വികാരങ്ങൾ വളരെ ഉച്ചത്തിലും നാടകീയമായും പ്രകടിപ്പിക്കാം (അതിനെ കരച്ചിൽ എന്ന് വിളിക്കുന്നു എന്നാണ് എന്നോട് പറയുന്നത്). വിമാനത്തിനുള്ളിൽ എന്തെങ്കിലും നാടകീയത ഉണ്ടായാൽ ഒരു ചെറിയ ക്ഷമാപണം എന്ന നിലയിൽ, ബാംഗ്ലൂരിലേക്കുള്ള നിങ്ങളുടെ യാത്ര കൂടുതൽ മധുരമുള്ളതാക്കാൻ ദയവായി ഈ ഇയർപ്ലഗുകളും ചോക്ലേറ്റുകളും ആസ്വദിക്കൂ. നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി, എന്റെ അടുത്ത യാത്രയിൽ യാത്രാ മര്യാദകൾ ഞാൻ പാലിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു! സ്നേഹത്തോടെ ജെറമിയ, ഇങ്ങനെയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
മാതാപിതാക്കൾ ഈ സംഭവത്തെക്കുറിച്ച് റെഡ്ഡിറ്റിലിങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ട്, "എന്റെ കുഞ്ഞ് ആദ്യമായി വിമാനത്തിൽ പറന്നുയർന്നു, അവൻ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. അതിനാൽ ഞങ്ങളുടെ സീറ്റുകൾക്ക് സമീപം ഇരിക്കുന്ന ആളുകൾക്ക് ഞങ്ങൾ ചെറിയ കംഫർട്ട് പാക്കറ്റുകൾ ഉണ്ടാക്കി നൽകി. അതിൽ ചോക്ലേറ്റുകളും ഇയർപ്ലഗുകളും ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നത്? എന്ന ചോദ്യത്തോടെയായിരുന്നു അവർ അഭിപ്രായം രേഖപ്പെടുത്തിയത്.
ദമ്പതികളുടെ ഈ പ്രവൃത്തിയോട് സോഷ്യൽ മീഡിയയും പെട്ടെന്ന് പ്രതികരിച്ചു. "ഡൽഹിയിൽ ഈ പെരുമാറ്റം വളരെ അപൂർവമാണ്. ഈ പട്ടണത്തിൽ നിങ്ങൾ ഒരു പ്രത്യേക സ്വഭാവക്കാരനാണെന്നാണ്' ഒരാൾ പറഞ്ഞത്. മറ്റൊരാൾപറഞ്ഞു, "അത് വളരെ മധുരമാണ്.' ആരോ ഒരാൾ ആ കൊച്ചുകുട്ടിയുടെ പേരിനെ പ്രശംസിച്ചു, "എന്തൊരു മനോഹരമായ പേരെന്നാണ് പറഞ്ഞത്'.