ശരീരം നിറയെ രോമങ്ങളുമായൊരു മനുഷ്യൻ, പക്ഷേ, ആളത്ര ചില്ലറക്കാരനല്ല
Wednesday, March 12, 2025 12:31 PM IST
ശരീരത്തിൽ നനുത്ത രോമങ്ങൾ മനുഷ്യ ശരീരത്തിൽ സ്വാഭാവികമാണ്. പക്ഷേ, മുഖം മുഴുവൻ രോമം വളർന്നാലോ അതൊരു അസ്വഭാവികതയാണല്ലേ. അങ്ങനെ ഒരു അസ്വഭാവികതയിലൂടെ ഗിന്നസ് വേൾഡ് റിക്കാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യക്കാരൻ. മധ്യപ്രദേശിലെ രത്ലം സ്വദേശിയായ ലളിത് പട്ടീദറാണ് റിക്കാർഡിനർഹമായത്.
കൗമാരക്കാരനായ ലളിത് ഹൈപ്പർട്രൈക്കോസിസ് എന്ന അപൂർവ രോഗാവസ്ഥയിലാണ് ജനിച്ചത്. "വൂൾഫ് സിൻഡ്രോ' എന്നും ഈ രോഗം അറിയപ്പെടുന്നു. ഈ രോഗാവസ്ഥ മൂലം ഈ കൗമാരക്കാരന്റെ മുഖത്ത് കുട്ടിക്കാലത്തു തന്നെ മുഖത്ത് രോമങ്ങൾ നിറഞ്ഞിരുന്നു.
ലളിതിന് ആറു വയസുള്ളപ്പോഴാണ് രോഗനിർണയം നടത്തുന്നത്. ഈ രോഗം മൂലം ലളിതിന്റെ ശരീരത്തിന്റെ ഭാഗങ്ങളിലും മുഖത്തും നിറയെ രോമങ്ങൾ വളർന്നു. രോഗാവസ്ഥ മൂലം അവന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചുറ്റുമുള്ളവരുടെ പരിഹാസങ്ങൾ നേരിട്ടായിരുന്നു കടന്നു പോയിരുന്നത്.
പ്രത്യേകിച്ച്, സ്കൂൾ കാലഘട്ടത്തിൽ അവൻ "കുരങ്ങൻ കുട്ടി" എന്ന് വിളിക്കപ്പെട്ടു. ഇവൻ തങ്ങളെ കടിക്കുമോ എന്നു കൂട്ടുകാർ ഭയം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് ക്രൂരമായി പരിഹസിച്ചിരുന്നു. ഈ അവസ്ഥയ്ക്ക് ചികിത്സയില്ല, ഇടയ്ക്കിടെ ഷേവ് ചെയ്യുക, വാക്സിംഗ് ചെയ്യുക, മുടി മുറിക്കുക എന്നിവയിലൂടെയാണ് ഇവർ ഈ അവസ്ഥയെ പ്രതിരോധിക്കുന്നത്.
താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾക്കിടയിലും, ലളിത് തന്റെ സ്വാഭാവിക രൂപം സ്വീകരിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ അവന്റെ മുഖത്തിന്റെ 95 ശതമാനം മുടിയും മറച്ചാണ് നടക്കുന്നത്. ഇറ്റാലിയൻ ടിവി ഷോയായ "ലോ ഷോ ഡൈ റെക്കോർഡിൽ' പങ്കെടുക്കവേയാണ് ലളിതിന്റെ മുടി ഔദ്യോഗികമായി അളന്നത്. അതിനുശേഷം ലോകത്തിലെ ഏറ്റവും രോമമുള്ള മുഖമുള്ള മനുഷ്യനായി ചരിത്രപുസ്തകങ്ങളിൽ തന്റെ സ്ഥാനം അദ്ദേഹം ഉറപ്പിച്ചു.