ഒരു ആക്സിഡന്റ് പറ്റി; നാലാൾ അറിഞ്ഞില്ലെങ്കിലെങ്ങനാ?
Friday, March 7, 2025 10:55 AM IST
കൗതുകകരമായ വീഡിയോകൾക്കു സംഭവങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ ഒരു പഞ്ഞവുമില്ല. നിത്യ ജീവിതത്തിലെ സംഭവങ്ങൾ, സന്തോഷകരമായ നിമിഷങൾ, പ്രിയപ്പെട്ടവരോടൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങൾ എന്നിങ്ങനെ എന്തുമാകാം. എന്തായാലും ഇഷ്ടത്തോടെയോ അല്ലെങ്കിൽ വിമർശനത്തോടെയോ ആളുകൾ ആ വീഡിയോകൾ ഏറ്റെടുക്കാറുമുണ്ട്.
ഇതും ഒരു വൈറൽ വീഡിയോയാണ്. ഒരു കാമുകനും കാമുകിയുമാണ് വീഡിയോയിലുള്ളത് "ഇത് ഞങ്ങളുടെ ആദ്യത്തെ ആക്സിഡന്റ് എന്നും പറഞ്ഞാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. "ചിത്രത്തിൽ യുവാവിന്റെ തലയിൽ ബാൻഡേജ് കാണാം. യുവതിയുടെ നെറ്റിയിലും മൂക്കിനും ബാൻഡേജുണ്ട്. ഇരുവരും ചേർന്നെടുത്ത ഒരു മിറർ സെൽഫിയാണ് പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെങ്ങോ സംഭവച്ച ഒരു ആക്സിഡന്റാണ്. രണ്ടു പേർക്കും കാര്യമായി പരക്കു പറ്റിയിട്ടുണ്ട്. പക്ഷേ, ആ സമയത്തും ഇരുവരും സെൽഫി എടുക്കാനും. സംഭവിച്ച അപകടത്തെ രസകരമായി സമീപിക്കാനും ശ്രമിച്ചിട്ടുണ്ട്.
luv_.school എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നുമാണ് ഫോട്ടോ പോസ്റ്റ് ചെയിതിരിക്കുന്നത്. "ഫസ്റ്റ് ആക്സിഡന്റ് വിത് ബേബ്' എന്ന കാപ്ഷനോടെ പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോയ്ക്ക് നിരവധി കമന്റുകളും വന്നിട്ടുണ്ട്.
'കൺഗ്രാജുലേഷൻസ്, കപ്പിൾ ഗോൾസ്, നെക്സ്റ്റ് ലെവൽ ഡേറ്റിംഗ്, അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു' തുടങ്ങിയ കമന്റുകളാണ് ആളുകൾ നൽകിയിരിക്കുന്നത്.